Salim Kumar about CID Moosa: പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് 2003ല്‍ പുറത്തിറങ്ങിയ 'സിഐഡി മൂസ'. ദിലീപ്, ഭാവന സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, കാപ്‌റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിവിരുന്നായിരുന്നു 'സിഐഡി മൂസ'. കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും കൂടെ ചിരിച്ചു. സിനിമയുമായി ബന്ധപ്പെട്ട് സലിം കുമാര്‍ പറഞ്ഞ വാക്കുകളിപ്പോള്‍ മാധ്യമ ശ്രദ്ധ നേടുകയാണ്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സലിം കുമാറിന്‍റെ ഈ വെളിപ്പെടുത്തല്‍.
Salim Kumar about Dileep: 'സിഐഡി മൂസ'യില്‍ നിന്നും താന്‍ പിണങ്ങിപ്പോയ കാര്യം തുറന്നു പറയുകയാണ് സലിം കുമാര്‍. തന്‍റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായകനും നിര്‍മാതാവുമായ ദിലീപിന്‍റെ തീരുമാനത്തില്‍ അതൃപ്‌തി അറിയിച്ച് സെറ്റില്‍ നിന്നും താന്‍ ഇറങ്ങി പോയെന്നാണ് സലിം കുമാര്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Salim Kumar CID Moosa role: 'ഏറ്റവും കൂടുതല്‍ ആലോചിച്ച് ചെയ്‌ത സിനിമയാണ് 'സിഐഡി മൂസ'. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു ദിലീപിന്‍റെ പ്രൊഡക്ഷന്‍റെ പേര്. രാവിലെ മുതല്‍ രാത്രി വരെ അവന്‍ ഇരുന്നു ആലോചനയാണ്. നമ്മള്‍ നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഇതാണ് അതെങ്ങനെ എടുക്കും എന്നൊക്കെയാണ് ചര്‍ച്ച. അതില്‍ ഞാനും ഉണ്ടാകും.
ഷൂട്ടിങിന് സെറ്റിലെത്തിയാല്‍ കാമറമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. ഇത് കണ്ട് കണ്ട് ഞാന്‍ പ്രൊഡക്ഷന്‍റെ പേര് മാറ്റി ഗ്രാന്‍ഡ് ആലോചന പ്രൊഡക്ഷന്‍സ് എന്നാക്കി. അന്നത്തെ കാലത്ത് നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിങ് നടന്നു. അന്നൊന്നും മറ്റ് പടങ്ങള്‍ അത്രയും ദിവസമൊന്നും പോകില്ല.