കേരളം

kerala

ETV Bharat / entertainment

പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട് - ആരാധകർക്കായി സർപ്രൈസൊരുക്കി സലാർ ടീം

Salaar Fan Army: പ്രഭാസ് ആരാധകർക്കായി സർപ്രൈസൊരുക്കി 'സലാർ' ടീം. 'സലാർ ഫാൻ ആർമി'യിൽ ചേരാൻ ആഹ്വാനം.

Salaar team promotional campaign Salaar Fan Army  Salaar Fan Army  സലാർ ടീം സർപ്രൈസ്  Salaar Part 1 Ceasefire  Prabhas  Prabhas Salaar  Salaar release  Salaar promotional campaign  പ്രഭാസ്  പ്രഭാസ് നായകനായി സലാർ  സലാർ  സലാർ ഫാൻ ആർമി  സലാർ റിലീസ്  ആരാധകർക്കായി സർപ്രൈസൊരുക്കി സലാർ ടീം  Salaar team with Salaar Fan Army
Salaar team with Salaar Fan Army

By ETV Bharat Kerala Team

Published : Nov 26, 2023, 6:09 PM IST

ഹൈദരാബാദ്:പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'സലാർ' (Salaar Part 1 Ceasefire). ചിത്രത്തിന്‍റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തയാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്. 'സലാർ ഫാൻ ആർമി' എന്ന ആകർഷകമായ പ്രൊമോഷണൽ കാമ്പെയിനുമായാണ് പ്രൊഡക്ഷൻ ഹൗസ് എത്തിയിരിക്കുന്നത് (Salaar team promotional campaign Salaar Fan Army).

പ്രഭാസ് ആരാധകർക്കായി സർപ്രൈസൊരുക്കി 'സലാർ' ടീം

'സലാർ ഫാൻസ് ആർമി'യിൽ ചേരാൻ ആരാധകരോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് അണിയറക്കാർ. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നിർമാതാക്കൾ വിവിരം പങ്കുവച്ചത്. ഇതിനായി ആരാധകർ ചെയ്യേണ്ടത് ഇത്രമാത്രം: 'സലാർ ഫിൽട്ടർ' ഉപയോഗിച്ച് സെൽഫി എടുക്കുക. ശേഷം https://www.salaar.army എന്ന വെബ്‌സൈറ്റിൽ ഫോട്ടോ പോസ്റ്റ് ചെയ്യണം.

കാമ്പെയിനിൽ പങ്കെടുക്കുന്നവർക്ക് ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിൽ ഫീച്ചർ ചെയ്യപ്പെടാനും ഷോപ്പിംഗ് നടത്തുന്നതിന് ഓഫറുകൾ ലഭിക്കാനും അവസരമുണ്ട്. അതേസമയം ആദ്യം പങ്കെടുക്കുന്ന 100 പേർക്ക് മാത്രമെ ഈ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

ഡിസംബർ 22ന് ക്രിസ്‌മസ് റിലീസായി 'സലാർ' പ്രേക്ഷകരിലേക്കെത്തും. ആക്ഷൻ - ത്രില്ലർ ചിത്രമായ 'സലാർ' ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്', 'കെജിഎഫ്-2' ഒരുക്കിയ പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്യുന്നത്. 'ബാഹുബലി' താരവുമായി പ്രശാന്ത് നീൽ ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്.

'സലാർ ഫാൻ ആർമി'യുമായി ടീം സലാർ

മലയാളികളുടെ അഭിമാനതാരം പൃഥ്വിരാജും ചിത്രത്തിൽ അണിനിരക്കുന്നു. നായകനെ വിറപ്പിക്കുന്ന പ്രതിനായകന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുക. വരധരാജ മന്നാർ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'വരധരാജ മന്നാർ, ദി കിംഗ്' എന്ന് കുറിച്ചുകൊണ്ട് അടുത്തിടെ പൃഥ്വിരാജിന്‍റെ കാരക്‌ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

READ MORE:Salaar Team Drops Prithviraj's Poster : 'വരധരാജ മന്നാർ, ദി കിംഗ്' ; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി സലാർ ടീം, പുതിയ പോസ്റ്റർ പുറത്ത്

ശ്രുതി ഹാസനാണ് ഈ ചിത്രത്തിലെ നായിക. ശ്രിയ റെഡി, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 'കാന്താര, കെജിഎഫ്' തുടങ്ങിയ സിനിമകൾ അണിയിച്ചൊരുക്കിയ ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ (Vijay Kiragandur) ആണ് ഈ ചിത്രം നിർമിക്കുന്നത്.

തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം പ്രേക്ഷകർക്കരികില്‍ എത്തും. ഭുവൻ ഗൗഡയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഉജ്വൽ കുൽക്കർണി (Ujwal Kulkarni) ആണ്.

'സലാറി'ലെ ഗാനങ്ങൾക്ക് ഈണം പകരുന്നത് രവി ബസ്രുർ (Ravi Basrur) ആണ്. ആക്ഷനും പ്രധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവാണ് (Anbarivu).

നേരത്തെ സെപ്റ്റംബർ 28 നാണ് 'സലാർ' റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഡിസംബർ 22ലേക്ക് റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു. ഷാരൂഖ് ഖാൻ - രാജ്‌കുമാർ ഹിരാനി ചിത്രം 'ഡങ്കി'യുമായി ബോക്‌സ് ഓഫിസ് ഷോഡൗണിന് ഒരുങ്ങുകയാണ് സലാർ. ഇത് രണ്ടാം തവണയാണ് ഷാരൂഖ് ഖാൻ ചിത്രവുമായി ഹോംബാലെ ഫിലിംസ് തിയേറ്ററുകളിൽ ഏറ്റുമുട്ടുന്നത്. 'കെജിഎഫ്: ഒന്നാം ഭാഗ'വും ഷാരൂഖിന്‍റെ 'സീറോ'യും 2018ൽ ഒരേ ദിവസമാണ് എത്തിയത്. സമാനമായി 'സലാറും' 'ഡങ്കി'യും നേർക്കുനേർ വരികയാണ്.

ABOUT THE AUTHOR

...view details