സാജിദ് യഹിയ (Sajid Yahiya) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഖല്‍ബ്' സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്ത്. രഞ്ജിത്ത് സജീവ്, നേഹ നസ്‌നീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ 'നിന്നെ കണ്ടന്ന്...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത് (Sajid Yahiya's Qalb movie Ninne Kandannu Song ). ഹിഷാം അബ്‌ദുൾ വഹാബിന്‍റെ ശബ്‌ദ മാധുര്യത്തിൽ എത്തിയ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.
പ്രകാശ് അലക്‌സാണ് സംഗീത സംവിധാനം. സുഖകരമായ ഒരു അനുഭൂതിയിലേക്കാണ് ഗാനം പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയ സുഹൈൽ കോയയാണ് ഗാനത്തിന്‍റെ വരികളും എഴുതിയിരിക്കുന്നത്.
ഫ്രാഗ്നന്റ് നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ഈ സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ 20-ാമത് ചിത്രം കൂടിയാണ് 'ഖല്‍ബ്'. അതേസമയം സാജിദ് യഹിയ സംവിധാനം ചെയ്‌ത നാലാമത്തെ സിനിമ കൂടിയാണിത്.
സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്‌ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരും ചിത്രത്തിലുണ്ട്. ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ഖൽബിൽ അണിനിരക്കുന്നു.
ജനുവരിയിൽ ഖൽബ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഷാരോൺ ശ്രീനിവാസാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അമൽ മനോജാണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. സാജിദ് യാഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. വിനയ് ബാബു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
'ഖൽബ്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ:ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ : പ്രകാശ് അലക്‌സ്, സംഗീത സംവിധാനം : പ്രകാശ് അലക്‌സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ഗാനരചന : സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ : അനീസ് നാടോടി, ആർട്ട് : അസീസ് കരുവാരക്കുണ്ട്.
സ്റ്റണ്ട് : മാഫിയ ശശി, ഫൊണിക്‌സ് പ്രഭു, രാജശേഖർ മാസ്റ്റർ, കോസ്റ്റ്യൂംസ് : സമീറ സനീഷ്, മേക്കപ്പ് : നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോർട്ട് : സുനീഷ് വരനാട്, സാന്‍റോ ജോർജ്, ആനന്ദ് പി എസ്, ജിതൻ വി, ദീപക് എസ് തച്ചേട്ട്, കോറിയോഗ്രഫി : അനഘ, റിഷ്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : വിജിത്ത്, അസോസിയേറ്റ് ഡയറക്‌ടർ : ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ : ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്‍റോ പി ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിംഗ് : അജിത്ത് ജോർജ്, എസ്.എഫ്.എക്‌സ് : ദനുഷ് നയനാർ, വി.എഫ്.എക്‌സ് : കോകനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംങ് : സിനിമ പ്രാന്തൻ, കാസ്റ്റിംഗ് : അബു വളയംകുളം, സ്റ്റിൽസ് : വിഷ്‌ണു എസ് രാജൻ, ഡിഐ : ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് : സജുമോൻ ആർ ഡി, ടൈറ്റിൽ : നിതീഷ് ഗോപൻ, ഡിസൈൻസ് : മക്ഗഫിൻ. പിആർഒ : വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്.
ALSO READ:Qalb Teaser Released: ഹൃദയത്തിന്‍റെ അടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി സാജിദ് യഹിയ; മനോഹര പ്രണയ കഥയുമായി ഖല്‍ബ് ടീസര്‍