സൈജു കുറുപ്പിനെ (Saiju Kurup) കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്' (Pappachan Olivilanu). ചിത്രം ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തും. സിനിമയിലെ പള്ളിപ്പെരുന്നാള്‍ പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
'പുണ്യ മഹാ സന്നിധേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സിന്‍റോ ആന്‍റണിയുടെ ഗാന രചനയില്‍ ഔസേപ്പച്ചന്‍റെ സംഗീതത്തില്‍ വിജയ ലക്ഷ്‌മിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി അതിവേഗത്തില്‍ തന്നെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
'പുണ്യ മഹാ സന്നിധേ' ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന പാട്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ സിനിമയുടെ ടീസറും പുറത്തിറങ്ങിയിരുന്നു. (Pappachan Olivilanu teaser).
സൈജു കുറുപ്പും വിജയരാഘവനുമായിരുന്നു 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഹൈലൈറ്റായത്. സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രത്തില്‍ ശ്രിന്ദയും, ദർശനയുമാണ് നായികമാരായെത്തുന്നത്. അജു വർഗീസ് (Aju Varghese), വിജയരാഘവൻ (Vijayaraghavan), ജഗദീഷ്, കോട്ടയം നസീർ, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, വീണ നായർ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
Also Read:'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'; സണ്ണി വെയ്‌ൻ-സൈജു കുറുപ്പ് ചിത്രത്തിന് തുടക്കം