Adipurush release delayed: പ്രഭാസ്, സെയ്‌ഫ് അലി ഖാന്‍ എന്നിവരെ കേന്ദ്രകഥപാത്രങ്ങളാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആദിപുരുഷ്'. 'ആദിപുരുഷി'ന്‍റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 ജൂണ്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
Adipurush release date announced: സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ റിലീസ് തീയതി സംവിധായകന്‍ ഓം റാവത്ത് അറിയിച്ചിരിക്കുന്നത്. ഒരു വിശദീകരണ പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 'ആദിപുരുഷ് ഒരു സിനിമ അല്ല. പ്രഭു ശ്രീരാമനോടുള്ള ഭക്തിയെ പ്രതിനിധാനം ചെയ്യുന്ന ചിത്രമാണിത്. നമ്മുടെ സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധത കൂടിയാണീ ചിത്രം. കാഴ്‌ചക്കാര്‍ക്ക് മികച്ച വിശ്വവിരുന്ന് നല്‍കുന്നതിനായി ഞങ്ങള്‍ക്ക് കുറച്ച് സമയം കൂടി വേണം.'- ഇപ്രകാരമാണ് സംവിധായകന്‍ ട്വീറ്റ് ചെയ്‌ത പോസ്‌റ്ററിലെ ഉള്ളടക്കം.
Adipurush release clashes: നേരത്തെ 2023 ജനുവരി 12ന് റിലീസിനെത്തും എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ തമിഴില്‍ വിജയ്‌യുടെ 'വാരിസും' അജിത്തിന്‍റെ 'തുനിവും' പൊങ്കല്‍ റിലീസായും ചിരഞ്ജീവിയുടെ 'വാള്‍ട്ടര്‍ വീരയ്യ' സംക്രാന്തി റിലീസായും എത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് 'ആദിപുരുഷി'ന്‍റെ റിലീസ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Prabhas as Ram | Saif Ali Khan as Ravan: പ്രഖ്യാപനം മുതല്‍ ആദിപുരുഷ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രത്തില്‍ രാമന്‍ ആയാണ് പ്രഭാസ് വേഷമിടുന്നത്. സെയ്‌ഫ് അലി ഖാന്‍ രാവണനായും എത്തുന്നു. കൃതി സനോണ്‍ ആണ് സിനിമയിലെ നായിക.