Sai Pallavi will join Allu Arjun on sets soon:അല്ലു അര്‍ജുന്‍റെ പുഷ്‌പ 2വിനായി വലിയ പ്രതീക്ഷകളോടെയാണ് സിനിമപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റിനായും ഉറ്റുനോക്കാറുണ്ട് ആരാധകര്‍. പുഷ്‌പ 2വില്‍ സായി പല്ലവിയും വേഷമിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Sai Pallavi will be cameo role in Pushpa The Rule:പുഷ്‌പ 2വില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് സായി പല്ലവി കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുനും രശ്‌മിക മന്ദാനയും ഒന്നിച്ചെത്തിയ 'പുഷ്‌പ ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ ദി റൂള്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തില്‍ സായി പല്ലവിയും ജോയിന്‍ ചെയ്യുന്നുവെന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ അതിഥി വേഷത്തിലാണ് സായ് പല്ലവി എത്തുന്നതെന്നും സൂചനയുണ്ട്.
Pushpa The Rule Teaser launch: ചിത്രത്തിനായി 10 ദിവസത്തെ ചിത്രീകരണത്തിന് താരം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നതെന്നാണ് സൂചന. 'പുഷ്‌പ ദി റൂളി'ന്‍റെ ടീസറും ഉടന്‍ പുറത്തുവിടും. ഏപ്രില്‍ എട്ടിന് അല്ലു അര്‍ജുന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ലോഞ്ച് ചെയ്യുക.
Pushpa The Rule made Rs 1000 crore from the theatrical rights:'പുഷ്‌പ 2'ന്‍റെ പ്രീ റിലീസുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാ ഭാഷകളിലുമായി 1,000 കോടി രൂപയുടെ തിയേറ്റര്‍ റൈറ്റ്‌സ് ചിത്രം സ്വന്തമാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ അവകാശ ഡീലിനായി നിര്‍മാതാക്കള്‍ 1,000 കോടി രൂപയോ അതില്‍ കൂടുതലോ ആവശ്യപ്പെടുമെന്നാണ് സൂചന.