Gargi OTT release: സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഗാര്‍ഗി'. ജൂലൈ 15ന് റിലീസിനെത്തിയെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഗാര്‍ഗി' ഇന്നുമുതല്‍ ഒടിടിയിലും ലഭ്യമാവും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ് ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ലീഗല്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്. സായ് പല്ലവിയെ കൂടാതെ ഐശ്വര്യ ലക്ഷ്‌മിയും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍.എസ് ശിവജി, കലൈമാമണി ശരവണന്‍, ജയപ്രകാശ്, സുധ, പ്രതാപ്, കവിതാലയ കൃഷ്‌ണന്‍, ലിവിങ്‌സ്‌റ്റണ്‍, കലേഷ് രമാനന്ദ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.