Sai Pallavi about Kashmir Pandits: സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം 'വിരാട പര്‍വ്വം' റിലീസിനോടടുക്കുകയാണ്. ജൂലൈ ഒന്നിന് ലോക മെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും. റിലീസിനോടടുക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ താരം. സിനിമയുമായി ബന്ധപ്പെട്ട് സായ് പല്ലവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കശ്‌മീരി പണ്ഡിറ്റുകളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു.
Sai Pallavi about cow smuggling: കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് സായ് പല്ലവി പറയുന്നത്. മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും സായ് പല്ലവി പറഞ്ഞു.
Sai Pallavi about religious conflict: ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്‌ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്‌മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്‌മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്‌തത് കാണിച്ചിട്ടുണ്ട്. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടു പോയതിന് ഒരു മുസ്‌ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാര്‍ എന്നോട് പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങള്‍ നല്ലൊരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്‌ക്കുകയില്ല. -സായ് പല്ലവി പറഞ്ഞു.