Sacred Games star Kubbra Sait: 'സേക്രഡ് ഗെയിംസ്: നോട്ട് ക്വൈറ്റ് എ മെമൊയര്‍' എന്ന നെറ്റ്‌ഫ്ലിക്‌സ് സീരീസിലൂടെയാണ് ബോളിവുഡ് താരം കുബ്ര സെയ്‌റ്റ് പ്രേക്ഷകശ്രദ്ധ നേടുന്നത്. കുബ്ര സെയ്‌റ്റിന്‍റെ ആദ്യ പുസ്‌തകമായ ഓപ്പണ്‍ ബുക്കിന്‍റെ പ്രകാശനം ഈ അടുത്തിടെയായിരുന്നു. പുസ്‌തകത്തിലൂടെയുള്ള കുബ്രയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
Kubbra Sait reveals she got abortion: ബെംഗളൂരുവിലെ തന്‍റെ മുന്‍കാല ജീവിതവും വ്യക്തിപരമായ അനുഭവങ്ങളുമാണ് കുബ്ര തന്‍റെ പുസ്‌തകത്തില്‍ എഴുതിയിരിക്കുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് നേരിട്ട ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും, നേരിട്ട സാമൂഹിക ഉത്‌കണ്‌ഠയെ കുറിച്ചുമെല്ലാം കുബ്ര തന്‍റെ പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. താന്‍ ഗര്‍ഭഛിദ്രം നടത്തിയതില്‍ പശ്ചാത്തം ഇല്ലെന്നും നടി പറയുന്നു. അടുത്തിടെ ഒരു ദേശീയ മാധ്യമനത്തിന് നല്‍കിയ അഭിമുഖത്തിലും നടി ഇക്കാര്യം തുറന്നു പറഞ്ഞു.
Kubbra Sait book: കുബ്രയുടെ പുസ്‌തകത്തിലെ ഒരു അധ്യായമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിതുറന്നിരിക്കുന്നത്. 'I wasn't readyto be a mother' എന്ന അധ്യായത്തില്‍ പണ്ട് നടി ഗര്‍ഭഛിദ്രം നടത്തിയതിനെ കുറിച്ചും അതിന്‍റെ കാരണങ്ങളെ കുറിച്ചും പറയുന്നു. ഒരു രാത്രി താന്‍ സുഹൃത്തിനൊപ്പം കഴിഞ്ഞതിന് ശേഷമാണ് ഗര്‍ഭിണിയായതെന്നും അമ്മയാകാന്‍ താന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്നും നടി പറയുന്നു.
Kubbra Sait opens personal life: 2013ല്‍ തന്‍റെ 30ാം വയസിലുണ്ടായ അനുഭവമാണ് നടി തന്‍റെ പുസ്‌തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 'ആന്‍ഡമാനിലേയ്‌ക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. സ്‌കൂബ ഡൈവിങ്ങിന് ശേഷം അല്‍പം മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുമായി ശാരീരിക ബന്ധമുണ്ടായി. പിന്നീട് ഏതാനും നാളുകള്‍ക്ക് ശേഷം പരിശോധന നടത്തിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.' -കുബ്ര സെയ്‌റ്റ് പറഞ്ഞു.
'ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്‌ച്ചയ്‌ക്ക് ശേഷം ഗര്‍ഭധാരണം വേണ്ടെന്ന് വയ്‌ക്കാന്‍ തീരുമാനിച്ചു. ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. തന്‍റെ ജീവിതം അങ്ങനെയാകാനായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. അമ്മയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇപ്പോഴും അതിന് തയ്യാറാണെന്ന് കരുതുന്നില്ല. പെണ്‍കുട്ടികള്‍ 23ാം വയസില്‍ വിവാഹിതയായി 30 വയസിനുള്ളില്‍ അമ്മയാകണമെന്ന് സമൂഹം നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല.'
'അദൃശ്യമായ നിയമ പുസ്‌തകം പോലെയാണിത്. എനിക്കറിയാമായിരുന്നു ഞാനതിന് ഒരുക്കമായിരുന്നില്ലെന്ന്. തീര്‍ച്ചയായും ആ തെരഞ്ഞെടുപ്പ് കാരണം ഒരു മോശം മനുഷ്യനാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ എനിക്ക് മോശം തോന്നുന്നത് എനിക്ക് എങ്ങനെ തോന്നി എന്നതില്‍ നിന്നല്ല, മറിച്ച് മറ്റുള്ളവര്‍ അത് എങ്ങനെ മനസിലാക്കും എന്നതില്‍ നിന്നാണ്. എന്‍റെ തൊരഞ്ഞെടുപ്പ് എന്നെ കുറിച്ചായിരുന്നു. ചിലപ്പോള്‍ സ്വയം സഹായിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കുഴപ്പമില്ല. നിങ്ങളത് ചെയ്യണം.' -ഇപ്രകാരമാണ് കുബ്രയുടെ വാക്കുകള്‍