Vijay father criticize Vijay: ദളപതി വിജയ്‌യും പിതാവ് എസ്.എ ചന്ദ്രശേഖറും തമ്മിലുള്ള അകല്‍ച്ച പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ വാര്‍ത്തകള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആകാറുണ്ട്. ഇപ്പോഴിതാ മകനെ കുറിച്ചുള്ള ചന്ദ്രശേഖറുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
Vijay father not appreciate Vijay: വിജയ്‌യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോള്‍ താന്‍ അഭിനന്ദനം അറിയിക്കാറില്ലെന്ന് ചന്ദ്രശേഖര്‍. ഇത് വിജയ്‌യെ പ്രകോപിതനാക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രശേഖറുടെ വെളിപ്പെടുത്തല്‍.
'എനിക്കൊരു കാര്യം ശരിയല്ലെന്ന് തോന്നുകയാണെങ്കില്‍ ഞാനത് നേരെ പോയി വിജയ്‌യോട് പറയാറുണ്ട്. ഞാന്‍ ശരിയല്ലെന്ന് പറയുമ്പോള്‍ അവന് ഞാന്‍ പറയുന്നതാണ് ശരിയായി തോന്നാത്തത്.' തന്‍റെ മകന്‍ ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം താന്‍ അഭിനന്ദനം അറിയിക്കാറില്ലെന്നും ചന്ദ്രശേഖര്‍ തുറന്നു പറഞ്ഞു. അഭിനന്ദനം അറിയിക്കാത്തത് തന്‍റെയൊരു മോശം സ്വഭാവമാണെന്നാണ് അദ്ദേഹം പറയുന്നത്.