Pushpa The Rise has a massive popularity: ലോകമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച വന്‍ ജനപ്രീതി നേടിയ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രമാണ് അല്ലു അര്‍ജുന്‍ രശ്‌മിക മന്ദാന ടീമിന്‍റെ 'പുഷ്‌പ ദി റൈസ്'. ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയ സിനിമയ്‌ക്ക് ദശലക്ഷക്കണക്കിനാണ് ആരാധകര്‍. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.
Pushpa The Rise Russian release: ഇന്ത്യയില്‍ റിലീസ് ചെയ്‌ത് ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചിത്രം റഷ്യയിലും റിലീസ് ചെയ്യുകയാണ്. ഡിസംബര്‍ എട്ടിനാണ് 'പുഷ്‌പ: ദി റൈസ്' റഷ്യന്‍ തിയേറ്ററുകളിലെത്തുക. റഷ്യന്‍ റിലീസിന് ഇനി ദിവസങ്ങള്‍ ശേഷിക്കവെ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Russian ladies Saami Saami dance: 'പുഷ്‌പ'യിലെ തരംഗമായ 'സാമി സാമി'ക്ക് ഒരു കൂട്ടം റഷ്യന്‍ വനിതകള്‍ നൃത്തം ചെയ്യുകയാണ്. ഇതിന്‍റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. മോസ്‌കോയിലെ റെഡ് സ്‌ക്വയറിലെ സ്‌റ്റേറ്റ് ഹിസ്‌റ്റോറിക്കല്‍ മ്യൂസിയത്തിന് മുന്നില്‍ നിന്നാണ് റഷ്യന്‍ വനിതകള്‍ 'സാമി' പാട്ടിന് ചുവടുവയ്‌ക്കുന്നത്. ഇന്ത്യന്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായ നടലിയ ഒഡിഗോവയാണ് വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്.