RRR Train Blast Scene: തെന്നിന്ത്യന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് 'രൗദ്രം രണം രുധിരം' (ആര്‍ആര്‍ആര്‍). ബിഗ് ബജറ്റ് ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് തീവണ്ടി അപകടം. രാജമൗലിയുടെ കരിയറിലെ ഏറ്റവും കഠിനമായ ഒരു രംഗമായിരുന്നു ഇത്.
Dangerous scene in RRR: തീവണ്ടി അപകടത്തില്‍ നിന്നും ജീവന്‍ പണയപ്പെടുത്തിയുള്ള ആര്‍ആര്‍ആര്‍ താരങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിന് തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു. 'ആര്‍ആര്‍ആറി'ലെ തീവണ്ടി അപകട രംഗത്തിന്‍റെ വിഎഫ്‌എക്‌സ് ബ്രേക്‌ഡൗണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ സാഹസിക രംഗത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ കോമരം ഭീം എന്ന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും അല്ലൂരി സീതാരാമ രാജു എന്ന റോള്‍ രാം ചരണുമാണ് അവതരിപ്പിക്കുന്നത്.
RRR VFX video in trending: തീവണ്ടിയില്‍ അകപെട്ട കുട്ടിയെ രക്ഷിക്കാന്‍ കോമരം ഭീമും അല്ലൂരി സീതാരാമ രാജുവും അവരുടെ ജീവന്‍ പണയപ്പെടുത്തിയാണ് രക്ഷാദൗത്യത്തിന് ഇറങ്ങിത്തിരിക്കുന്നത്. ഇതിന്‍റെ വിഎഫ്‌എക്‌സ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ പുതിയ വീഡിയോ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. യൂടൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് 'ആര്‍ആര്‍ആര്‍' ട്രെയിന്‍ അപകട രംഗത്തിന്‍റെ വിഎഫ്‌എക്‌സ് വീഡിയോ ഉളളത്.
VFX teams effort for RRR: ഗംഭീര വിഎഫ്‌ക്‌സ് വര്‍ക്കുകള്‍ ഉള്‍പ്പെടുന്ന രംഗമാണിത്. സങ്കീര്‍ണമായ ഈ രംഗം സര്‍പ്രീസ് വിഎഫ്‌എക്‌സ് സ്‌റ്റുഡിയോ ആണ് ചെയ്‌തിരിക്കുന്നത്. ഡാനിയല്‍ ഫ്രഞ്ച് ആണ് ഈ ദൗത്യത്തിന് പിന്നില്‍. ഈ രംഗം ഒരുക്കുന്നതിനായി ഡാനിയല്‍ ഫ്രഞ്ചിനും സംഘത്തിനും മാസങ്ങള്‍ നീണ്ട കഠിനപരിശ്രമം വേണ്ടിവന്നു. നിരവധി കലാകാരന്മാര്‍, വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റുകള്‍, മാറ്റ് പെയിന്‍റര്‍, ആനിമേറ്ററുമാര്‍, മിനിയേച്ചര്‍ ബില്‍ഡര്‍മാര്‍, ത്രീഡി ജനറലിസ്‌റ്റുകള്‍ തുടങ്ങിയവര്‍ ഈ വലിയ ദൗത്യത്തിനായി ഒന്നിച്ചു പ്രവര്‍ത്തിച്ചു.
The train built in US for RRR: അമേരിക്കയിലെ വിര്‍ജീനിയയിലാണ് ആര്‍ആര്‍ആറിലെ അപകട രംഗത്തിനായുള്ള ട്രെയിനിന്‍റെ നിര്‍മാണം. ഈ രംഗം മികച്ചതാക്കാനായി വിഎഫ്‌എക്‌സ് ടീം ആന്ധ്രാ പ്രദേശിലെ രാജമുണ്ട്രി സന്ദര്‍ശിച്ചിരുന്നു. ഡെന്‍മാര്‍ക്കിലെ കോപ്പൻഹേഗൻ, ഹൈദരാബാദ് എന്നിവിടങ്ങളിലും ടീം സന്ദര്‍ശനം നടത്തി. സിനിമയിലെ ഈ തീ പടരുന്ന രംഗം സ്‌റ്റുഡിയോയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒന്നിലധികം ബ്ലൂ സ്‌ക്രീൻ ഷോട്ടുകളും ഷൂട്ട് ചെയ്‌തു. കുട്ടിയുടെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരിടത്തും ചിത്രീകരിച്ചു.