കേരളം

kerala

ETV Bharat / entertainment

കുതിപ്പ് തുടര്‍ന്ന് ആര്‍ആര്‍ആര്‍ ; ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡിലേക്കും നോമിനേഷന്‍ - telugu movie updates

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് പിന്നാലെ ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡിലേക്കും ആര്‍ആര്‍ആറിന് നോമിനേഷന്‍. മാവെറിക്ക്, ബുള്ളറ്റ് ട്രെയിന്‍ എന്നീ ചിത്രങ്ങളും പട്ടികയില്‍

ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡ്  RRR  Critics Choice Super Award  വനോളം കുതിച്ച് ആര്‍ആര്‍ആര്‍  ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡ്  രാജമൗലിയുടെ ആര്‍ആര്‍ആര്‍  ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്  ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡ് നോമിനേഷന്‍  തെലുഗു സൂപ്പര്‍ ഹിറ്റ് ചിത്രം  മാവെറിക്ക്  ബുള്ളറ്റ് ട്രെയിന്‍  പുതിയ തെലുഗ് ചിത്രങ്ങള്‍  telugu movie updates  latest film news
ആര്‍ആര്‍ആറിന് ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡില്‍ നോമിനേഷന്‍

By

Published : Feb 23, 2023, 10:21 PM IST

ഹൈദരാബാദ് : തെലുഗു സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍ആര്‍ആറിന് ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡ് നോമിനേഷന്‍. മികച്ച ആക്ഷന്‍ ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. മാവെറിക്ക്, ബുള്ളറ്റ് ട്രെയിന്‍ എന്നീ ചിത്രങ്ങളാണ് നോമിനേഷന്‍ പട്ടികയിലുള്ള മറ്റുള്ളവ.

രാജമൗലി സംവിധാനം ചെയ്‌ത ആര്‍ആര്‍ആറിനെ ഉള്‍പ്പെടുത്തി ഇന്നാണ് ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പര്‍ അവാര്‍ഡ് നോമിനികളെ പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രത്തിന് മാര്‍ച്ച് 16ന് പുരസ്‌കാരം നല്‍കും. മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡ് ലഭിച്ചത് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനായിരുന്നു.

എംഎം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ രാംചരണ്‍ ആര്‍ആര്‍ആര്‍ ചിത്രത്തെ കുറിച്ച് അടുത്തിടെ ഗുഡ് മോണിങ് ടോക്ക് ഷോയില്‍ സംസാരിച്ചിരുന്നു. രാജമൗലി സംവിധാനം ചെയ്‌ത ആര്‍ആര്‍ആര്‍ 1200 കോടി കളക്ഷന്‍ നേടിയിരുന്നു.

ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിച്ച ചിത്രത്തെ അഭിനന്ദിച്ച് വിഖ്യാത ഹോളിവുഡ് സംവിധായകരായ സ്‌പില്‍ബര്‍ഗും ജെയിംസ് കാമറൂണുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് രാജമൗലിയുടെ പിതാവ് കെ.വി വിജയേന്ദ്ര പ്രസാദാണ്. ഡിവിവി എന്‍റെര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ദാനയ്യ നിര്‍മിച്ച ചിത്രം ജപ്പാനിലും റിലീസ് ചെയ്‌തിരുന്നു. ഇതിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ABOUT THE AUTHOR

...view details