മുംബൈ :ബാഹുബലി 2: ദ കൺക്ലൂഷനുശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്‌ത്, ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. പ്രശംസിച്ചും വിമര്‍ശിച്ചും സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ തോതില്‍ സിനിമ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. 550 കോടി മുടക്കി ആഗോള റിലീസിനെത്തിയ പടം ഇപ്പോള്‍ 1000 കോടി വാരിയെടുത്തുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
'നിങ്ങളുടേത് വിലമതിക്കാനാകാത്ത സ്നേഹം':"ഇന്ത്യയിൽ നിന്നും ഒരു സിനിമയ്ക്ക് 1000 കോടി നേടുകയെന്നത് ഒരു സ്വപ്‌നമാണ്. ഞങ്ങൾ നിങ്ങൾക്കായി ഏറ്റവും മികച്ചതാണ് ഒരുക്കിയത്. പകരം നിങ്ങൾ, വിലമതിക്കാനാകാത്ത സ്നേഹം ഞങ്ങൾക്ക് നൽകി. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ആരാധകര്‍ക്ക് നന്ദി'' - ചിത്രം നിര്‍മിച്ച ഡി.വി.വി എന്റർടെയ്ൻമെന്‍റ് ട്വീറ്റില്‍ കുറിച്ചു.