Jr NTR in Telangana exam paper: തെന്നിന്ത്യന്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്‌ത്തിയ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'രൗദ്രം രണം രുധിരം' (ആര്‍ആര്‍ആര്‍). ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ച ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. റിലീസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ചിത്രം ഇപ്പോഴും വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്.
Exam question paper related to Jr NTR: രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' പരീക്ഷ ചോദ്യപേപ്പറിലും ഇടംപിടിച്ചിരിക്കുകയാണിപ്പോള്‍. 'ആര്‍ആര്‍ആറി'ലെ ജൂനിയര്‍ എന്‍ടിആര്‍ വേഷമിട്ട കഥാപാത്രത്തെ കുറിച്ചായിരുന്നു പരീക്ഷ ചോദ്യപേപ്പറിലെ ചോദ്യം. തെലങ്കാന പബ്ലിക് ഇന്‍റര്‍മീഡിയേറ്റ് പരീക്ഷ ചോദ്യ പേപ്പറിലാണ് ചോദ്യം.
'ആര്‍ആര്‍ആറി'ലെ കോമരം ഭീം എന്ന ജൂനിയര്‍ എന്‍ടിആറിനെ അഭിമുഖം ചെയ്യുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. 'ആര്‍ആര്‍ആര്‍' എന്ന സിനിമയില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ കോമരം ഭീമിന്‍റെ പ്രകടനം നിങ്ങള്‍ കണ്ടു. ജൂനിയര്‍ എന്‍ടിആറിനെ ഒരു പ്രമുഖ ടിവി ചാനലില്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അഭിമുഖം നടത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളാണ് ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്.
RRR exam paper viral: സിനിമയുടെ സ്വഭാവം, സിനിമ സംവിധായകനുമായുള്ള ബന്ധം, സിനിമയുടെ തിരക്കഥയെ കുറിച്ച്, മറ്റ് അഭിനേതാക്കളുടെ ഇടപെടലിനെ കുറിച്ച്, പ്രേക്ഷകരില്‍ സിനിമ ചെലുത്തുന്ന സ്വാധീനം, സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ എന്നീ ചോദ്യങ്ങളും ഉള്‍പ്പട്ടിരുന്നു. ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധകര്‍ ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ഇതിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
RRR on Netflix Zee5: മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനും തയ്യാറെടുക്കുകയാണിപ്പോള്‍. മെയ് 20നാണ് 'ആര്‍ആര്‍ആര്‍' ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സീ5 ലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും. അതേസമയം 'ആര്‍ആര്‍ആറി'ന്‍റെ ഹിന്ദി പതിപ്പ് നെറ്റ്‌ഫ്ലിക്‌സിലൂടെയാകും റിലീസിനെത്തുക.
RR enters 1000 crores club: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയത്. 650 കോടി മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം ഒരു മാസത്തിനിടെ 1000 കോടി കബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രം ഇതുവരെ 1133 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ആര്‍ആര്‍ആര്‍ കാണാന്‍ ഇനി തിയേറ്ററില്‍ ക്യൂ നില്‍ക്കേണ്ട