RRR OTT release: തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'രൗദ്രം രണം രുധിരം' (ആര്‍ആര്‍ആര്‍). ലോകമൊട്ടാകെ തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
RRR on Netflix Zee5: മെയ് 20നാണ് 'ആര്‍ആര്‍ആര്‍' ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സീ5 ലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും. അതേസമയം 'ആര്‍ആര്‍ആറി'ന്‍റെ ഹിന്ദി പതിപ്പ് നെറ്റ്‌ഫ്ലിക്‌സിലൂടെയാകും റിലീസിനെത്തുക.
RRR enters 1000 crores club: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയത്. 650 കോടി മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം ഒരു മാസത്തിനിടെ 1000 കോടി കബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രം ഇതുവരെ 1133 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
RRR success celebration: ലോക വ്യാപക കലക്ഷനില്‍ നിന്നും 1000 കോടി നേടിയത് കൂടാതെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 200 കോടി പിന്നിടുകയും ചെയ്‌തിരുന്നു. ഇരട്ടി നേട്ടത്തിന്‍റെ സന്തോഷം 'ആര്‍ആര്‍ആര്‍' ടീം ആഷോഘിക്കാനും മറന്നില്ല. 10 ദിവസം കൊണ്ട് ചിത്രം 820 കോടിയോളം കലക്ഷനും നേടിയിരുന്നു. രജനികാന്തിന്‍റെ 2.0 യുടെ ആകെ കലക്ഷനായ 800 കോടിയെയാണ് 'ആര്‍ആര്‍ആര്‍' മറികടന്നത്.