കായംകുളം കൊച്ചുണ്ണി, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. നിലവിലെ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം സിനിമകളെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുക്കയാണ് സംവിധായകന്‍. സിനിമ കഴിഞ്ഞിറങ്ങുന്നവരോട് അഭിപ്രായം തേടുന്നതില്‍ നിന്ന് മാറി ആദ്യപകുതി കഴിയുമ്പോള്‍ തന്നെ അഭിപ്രായമറിയാന്‍ മൈക്കുമായി എത്തുന്നുവെന്നും ഒരു സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന റിവ്യൂകള്‍ക്ക് ശേഷമാണ് നിലവില്‍ പലരും തിയേറ്ററുകളിലേക്ക് പോലും പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോസ്‌റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ റെപ്രസന്‍റേറ്റീവുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകള്‍ വരെ ഒരു സിനിമ കൊണ്ട് ജീവിക്കുന്ന 2500 കുടുംബങ്ങളുണ്ടെന്നും ഈ മേഖലയെ താന്‍ ഇത്തരത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറിയന്‍ രാജ്യങ്ങളില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല. മറിച്ച് അവര്‍ സിനിമയെ പിന്തുണയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ നമ്മള്‍ സിനിമകളെ നശിപ്പിച്ച് താഴെയിട്ടുകളയുമെന്നും വിമര്‍ശിക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് എന്ത് യോഗ്യതയുണ്ടെന്ന മറ്റൊരു ചോദ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.