കേരളം

kerala

Romance Of A Nun Movie Nerchapetty : ഒരു കന്യാസ്‌ത്രീയുടെ പ്രണയം, 'നേര്‍ച്ചപ്പെട്ടി' തിയേറ്ററുകളില്‍

By ETV Bharat Kerala Team

Published : Sep 9, 2023, 11:01 AM IST

Malayalam movie Nerchapetty released ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ ചിത്രം നേർച്ചപ്പെട്ടിക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം.

Romance of a nun movie Nerchapetty released  Romance of a nun movie  Romance of a nun  Nerchapetty released  Nerchapetty  ഒരു കന്യാസ്‌ത്രീയുടെ പ്രണയം തിയേറ്ററുകളില്‍  ഒരു കന്യാസ്‌ത്രീയുടെ പ്രണയം  നേർച്ചപ്പെട്ടി  ഒരു കന്യാസ്ത്രീ പ്രണയ നായിക
Romance of a nun movie Nerchapetty

വിവാദങ്ങളെ കാറ്റില്‍പ്പറത്തി 'നേര്‍ച്ചെട്ടി' (Nerchapetty) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു. സെപ്റ്റംബർ 8ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് (Malayalam movie Nerchapetty released) പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു കന്യാസ്‌ത്രീയുടെ പ്രണയമാണ് ചിത്രപശ്ചാത്തലം. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'നേർച്ചപ്പെട്ടി'. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ ചിത്രം വിവാദങ്ങളില്‍ പെട്ടിരുന്നു.

നൈറ നിഹാർ ആണ് ജസ്‌റ്റിന എന്ന കന്യാസ്‌ത്രീയായി ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. പുതുമയുള്ള കഥയും കഥാപശ്ചാത്തലവും ആണ് സിനിമയുടേത്. ഇത് തന്നെയാണ് 'നേർച്ചപ്പെട്ടി'യെ മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്. അതുൽ സുരേഷ് ആണ് ചിത്രത്തിലെ നായകൻ. ദേശീയ, അന്തർദേശീയ തലത്തില്‍ പരസ്യ ചിത്രങ്ങളിലൂടെയും ഫാഷൻ ഷോ ഗ്രൂമിങ് രംഗത്തിലൂടെയും ശ്രദ്ധേയനാണ് അതുൽ സുരേഷ്.

കൂടാതെ മോഹൻ തളിപ്പറമ്പ്, ഉദയകുമാർ, ശ്യാം കൊടക്കാട്, ഷാജി തളിപ്പറമ്പ്, വിദ്യൻ കനകത്തിടം, മനോജ് ഗംഗാധർ, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാലജ് രാജൻ, സിനോജ് മാക്‌സ്, രാജീവ് നടുവനാട്, നസീർ കണ്ണൂർ, ശ്രീവേഷ്‌കർ, പ്രഭുരാജ്, ശ്രീഹരി, റെയ്‌സ് പുഴക്കര, സജീവൻ പാറക്കണ്ടി, മാസ്റ്റർ ധ്യാൻ കൃഷ്‌ണ, രേഖ സജിത്ത്, വീണ, പ്രസീത അരൂർ, അശ്വിനി രാജീവൻ, അഹല്യ, അനഘ മുകുന്ദൻ, ജയിൻ മേരി, ശ്രീകല, ജോയ്‌സി, പ്രബുദ്ധ സനീഷ്, വിദ്യ, രതി ഇരിട്ടി തുടങ്ങിയവരും 'നേർച്ചപ്പെട്ടി'യില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read:Nerchappetty Movie Release : കന്യാസ്‌ത്രീയുടെ പ്രണയം ; വിവാദങ്ങളെ മറികടന്ന് നേർച്ചപ്പെട്ടി തിയേറ്ററുകളിലേക്ക്

തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയിലെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 'നേർച്ചപ്പെട്ടി'യില്‍ ജാസി ഗിഫ്റ്റ് പാടിയ 'കടമിഴി നോട്ടം' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്‌റ്റിന്‍റെ 'ലജ്ജാവതി'ക്ക് ശേഷം, 'കടമിഴി നോട്ടം' ഗാനത്തിനലൂടെ കേരളത്തിൽ വീണ്ടും ജാസി ഗിഫ്റ്റ് തരംഗം സൃഷ്‌ടിച്ചിരുന്നു.

സ്കൈഗേറ്റ് ഫിലിംസിന്‍റെ ബാനറിൽ ഉദയകുമാർ ആണ് ചിത്രം നിര്‍മിച്ചത്. ബാബു ജോൺ കൊക്കാവയൽ ആണ് സിനിമയുടെ കഥ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സുനിൽ പുള്ളാട്ട് ഹാനി നിലാമുറ്റം ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - സിബിച്ചൻ ഇരിട്ടി, സിബു സുകുമാരൻ, ഗാനരചന - ബാബു ജോൺ, ഗായകർ - മധു ബാലകൃഷ്‌ണൻ, ജാസി ഗിഫ്റ്റ്, കലാസംവിധാനം - ബാലകൃഷ്‌ണൻ കൈതപ്രം, മേക്കപ്പ് - ജയൻ ഏരിവേശി, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - ആരാധ്യ രാകേഷ്, രാലജ് രാജൻ, അസോസിയേറ്റ് ഡയറക്‌ടർ - മനോജ് ഗംഗാധർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പാടിച്ചാൽ, സ്‌റ്റിൽസ് - വിദ്യൻ കനത്തിടം, ക്യാമറ - റഫീഖ് റഷീദ്, പിആർഒ - റഹീം പനവൂർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read:Nerchappetty Malayalam Movie : 'ഒരു കന്യാസ്ത്രീയുടെ പ്രണയം' ; വിവാദങ്ങള്‍ മറികടന്ന് 'നേർച്ചപ്പെട്ടി' തിയേറ്ററുകളിലേക്ക്

ABOUT THE AUTHOR

...view details