കേരളം

kerala

ETV Bharat / entertainment

Rocky Aur Rani Kii Prem Kahani Trailer | കരൺ ജോഹറിന്‍റെ 'റോക്കി ഓർ റാണി കി പ്രേം കഹാനി' ; ട്രെയിലർ പുറത്ത് - ട്രെയിലർ

ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി തുടങ്ങി വൻ താരനിര സിനിമയില്‍ അണിനിരക്കുന്നു

Rocky Aur Rani Kii Prem Kahani Trailer  കരൺ ജോഹറിന്‍റെ റോക്കി ഓർ റാണി കി പ്രേം കഹാനി  റോക്കി ഓർ റാണി കി പ്രേം കഹാനി ട്രെയിലർ പുറത്ത്  റോക്കി ഓർ റാണി കി പ്രേം കഹാനി ട്രെയിലർ  Karan Johar  Ranveer Singh and Alia Bhatt in the lead  Ranveer Singh and Alia Bhatt  Ranveer Singh  Alia Bhatt  രൺവീർ സിംങും ആലിയ ഭട്ടും  രൺവീർ സിംങ്  ആലിയ ഭട്ട്  റോക്കി ഓർ റാണി കി പ്രേം കഹാനി  ട്രെയിലർ  Trailer
Rocky Aur Rani Kii Prem Kahani Trailer| കരൺ ജോഹറിന്‍റെ 'റോക്കി ഓർ റാണി കി പ്രേം കഹാനി'; ട്രെയിലർ പുറത്ത്

By

Published : Jul 4, 2023, 8:35 PM IST

റൊമാന്‍റിക് ചിത്രങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച സംവിധായകൻ കരൺ ജോഹറിന്‍റെ (Karan Johar) ഏറ്റവും പുതിയ ചിത്രം ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യുടെ ട്രെയിലർ (Rocky Aur Rani Kii Prem Kahani Trailer) പുറത്ത്. ബോളിവുഡ് സൂപ്പർ താരങ്ങളായ രൺവീർ സിങ്ങും (Ranveer Singh) ആലിയ ഭട്ടും (Alia Bhatt) ഒന്നിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ യൂട്യൂബില്‍ 2.7 മില്യണിലേറെ കാഴ്‌ചക്കാരെയാണ് ട്രെയിലർ നേടിയത്.

നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം കരൺ ജോഹർ വീണ്ടും സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’. സിനിമാരംഗത്ത് 25 വർഷം പൂർത്തിയാകുമ്പോഴാണ് അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത്.

ധർമ്മേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്‌മി തുടങ്ങി വൻ താരനിരയാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും അണിനിരക്കുന്നു. ജൂലൈ 28ന് തിയേറ്റർ റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ എത്തും.

ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താൻ, സുമിത് റോയി എന്നിവരാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത്. മനുഷ് നന്ദൻ ആണ് ഛായാഗ്രാഹകൻ. പ്രേക്ഷകർക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച പ്രീതം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

കരൺ ജോഹർ തന്‍റെ സ്ഥിരം സിനിമ ശൈലി തന്നെയാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യിലും അവലംബിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ. കരൺ ജോഹറിന്‍റെ കഥപറച്ചിലിലെ സ്ഥിരം ചേരുവകളായ വമ്പൻ താരനിര, ഗംഭീരമായ സെറ്റുകൾ, ഹൃദ്യമായ സംഗീതം എന്നിവയെല്ലാം സമന്വയിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന് വ്യക്തം. കുടുംബങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറികടന്ന് പരസ്‌പരം അടുത്തറിയുന്നതിന് ആലിയയും രൺവീറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കുടുംബം മാറാൻ തീരുമാനിക്കുന്നതാണ് ട്രെയിലർ കാണിച്ചുതരുന്നത്.

ധർമ്മ പ്രൊഡക്ഷൻസിന്‍റെ ഔദ്യോഗിക ചാനലിലൂടെയാണ് 3 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തുവിട്ടത്. തന്‍റെ 25-ാം വാർഷികത്തിൽ, കരൺ ജോഹർ പുതിയ കാലഘട്ടത്തിലെ ഒരു ഇതിഹാസ പ്രണയ കഥയിലൂടെയുള്ള ഹൃദയ സ്‌പർശിയായ റോളർകോസ്റ്റർ യാത്ര നിങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് ധർമ്മ പ്രൊഡക്ഷൻസ് ട്രെയിലർ പങ്കുവച്ചത്. 2023-ലെ ഏറ്റവും വലിയ എന്‍റർടെയ്‌നർ നിങ്ങളുടെ അടുത്തുള്ള ബിഗ് സ്‌ക്രീനുകളിൽ ജൂലൈ 28 ന് എത്തുകയാണെന്നും നിർമാതാക്കൾ കുറിച്ചു.

സോയ അക്തർ ( Zoya Akhtar) അണിയിച്ചൊരുക്കിയ 'ഗല്ലി ബോയ്'ക്ക് (Gully Boy)ശേഷം രൺവീർ സിങ്ങും ആലിയ ഭട്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’. ആസ്വാദകർ നൽകിയ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തില്‍ ഐഎംഡിബി (ഇന്‍റർനെറ്റ് മൂവി ഡാറ്റാബേസ്) പുറത്തുവിട്ട പട്ടികയില്‍ 2019 ലെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച ചിത്രമായിരുന്നു 'ഗല്ലി ബോയ്'.

മുംബൈയിലെ ചേരിയിൽ ജനിച്ച് വളർന്ന മുറാദ് ആയി രൺവീർ സിങ് തകർത്തഭിനയിച്ച ചിത്രം ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ആലിയ ഭട്ടിന്‍റെ പ്രകടനവും കയ്യടി നേടിയിരുന്നു. വിജയ് വർമ (Vijay Varma), സിദ്ധാന്ത് ചതുർവേദി (Siddhant Chaturvedi), കൽകി കോച്ച്‌ലിൻ (Kalki Koechlin), വിജയ് റാസ് (Vijay Raaz) എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

For All Latest Updates

TAGGED:

Karan Johar

ABOUT THE AUTHOR

...view details