കേരളം

kerala

ETV Bharat / entertainment

'ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെ'; മധുവിന് വേണ്ടി ആദ്യം ശബ്‌ദമുയര്‍ത്തിയ മമ്മൂട്ടിയെ കുറിച്ച് റോബര്‍ട്ട് - Mammootty s influence of Madhu

ആദിവാസി യുവാവ് മധുവിന് നീതി ലഭിച്ചതില്‍ പ്രതികരിച്ച് മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ്....

ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെ  മധുവിന് വേണ്ടി ആദ്യം ശബ്‌ദമുയര്‍ത്തിയ മമ്മൂട്ടി  മമ്മൂട്ടിയെ കുറിച്ച് റോബര്‍ട്ട്  മമ്മൂട്ടി  ആദിവാസി യുവാവ് മധു  കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവി  മധുവിന് നീതി ലഭിച്ച  മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ്  റോബര്‍ട്ട് കുര്യാക്കോസ്  Robert Kuriakose viral post  Mammootty s influence of Madhu  Robert Kuriakose
മധുവിന് വേണ്ടി ആദ്യം ശബ്‌ദമുയര്‍ത്തിയ മമ്മൂട്ടിയെ കുറിച്ച് റോബര്‍ട്ട്

By

Published : Apr 5, 2023, 7:57 AM IST

ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് നീതി ലഭിച്ച സാഹചര്യത്തില്‍ ഫേസ്‌ബുക്ക് പോസ്‌റ്റുമായി മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസ്. മധുവിന് വേണ്ടി ആദ്യം ശബ്‌ദം ഉയര്‍ത്തിയവരില്‍ ഒരാള്‍ മമ്മൂട്ടിയാണെന്ന് റോബര്‍ട്ട് കുര്യാക്കോസ് പറയുന്നു. മമ്മൂട്ടി മനുഷ്യപ്പറ്റ് കൊണ്ട് എങ്ങനെ വ്യത്യസ്‌തനാകുന്നു എന്നതിന്‍റെ ഉദാഹരമാണ് മധു കേസ് എന്നും റോബര്‍ട്ട് കുര്യാക്കോസ് കുറിപ്പില്‍ പറയുന്നു.

ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ് എന്ന് പറഞ്ഞു കൊണ്ട് മധുവിന് വേണ്ടി ആദ്യം ശബ്‌ദം ഉയര്‍ത്തിയത് മമ്മൂട്ടി ആയിരുന്നുവെന്നും കുര്യാക്കോസ് ഫേസ്‌ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്ക് അന്നും ഇന്നും എന്നും മധു അനുജന്‍ തന്നെയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിനൊപ്പം ആർട്ടിസ്‌റ്റ് നന്ദൻ പിള്ള വരച്ച ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മധുവിന് നീതി ലഭിച്ച വാര്‍ത്ത അറിഞ്ഞപ്പോൾ ആർട്ടിസ്‌റ്റ് നന്ദൻ പിള്ള വരച്ച ചിത്രമാണിത്)

'മധുവിന് നീതി നല്‍കിയ നീതിപീഠത്തിന് നന്ദി. അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നു പോകാതെ പോരാടിയ മധുവിന്‍റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്. ഇതിനൊപ്പം ഓര്‍ക്കേണ്ട ഒരു പേര് പ്രിയ മമ്മൂക്കയുടേതാണ് എന്നതില്‍ അഭിമാനം.

Also Read:'ബ്രഹ്മപുരത്ത് എന്തെങ്കിലും ചെയ്യേണ്ടേ?' കടലോളമുള്ള മമ്മൂട്ടിയുടെ കരുതലിനെ കുറിച്ച് റോബര്‍ട്ട്

'ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്' എന്ന് പറഞ്ഞു കൊണ്ട് മധുവിന് വേണ്ടി ആദ്യം ഉയര്‍ന്ന ശബ്‌ദങ്ങളില്‍ ഒന്ന് മമ്മൂക്കയുടേതായിരുന്നു. ഇപ്പോള്‍ കോടതി തന്നെ ആള്‍ക്കൂട്ട ആക്രമണത്തിന് എതിരായി വിധി പറഞ്ഞിരിക്കുന്നു. വെറുമൊരു ഫേസ്‌ബുക്ക് കുറിപ്പില്‍ ഒതുങ്ങാത്ത ഐക്യദാര്‍ഢ്യമായിരുന്നു ഇതില്‍ മമ്മൂക്കയുടേത്. കേസ് അട്ടിമറിക്കപ്പെടുന്നു എന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുങ്ങുന്നുവെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ മധുവിന്‍റെ കുടുംബത്തിന് നിയമ സഹായം (നിയമോപദേശം) നല്‍കുന്നതിനായി അഭിഭാഷകന്‍റെ സഹായം ഏര്‍പ്പെടുത്തുക കൂടി ചെയ്‌തു അദ്ദേഹം.

മമ്മൂട്ടി എന്ന മഹാനടന്‍ മനുഷ്യപ്പറ്റ്‌ കൊണ്ട് എങ്ങനെയാണ് വ്യത്യസ്‌തനാകുന്നത് എന്നതിന്‍റെ ഉദാഹരണം കൂടിയായിരുന്നു മധു കേസ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടല്‍ കൂടിയാണ് വിജയം കാണുന്നത്. മമ്മൂക്കയ്ക്ക് അന്നും ഇന്നും എന്നും മധു അനുജന്‍ തന്നെയാകുന്നതും അതുകൊണ്ടു തന്നെ.. (വിധി അറിഞ്ഞപ്പോൾ ആർട്ടിസ്‌റ്റ് നന്ദൻ പിള്ള വരച്ചത് ആണ് കൂടെ ഉള്ള ചിത്രം)' -റോബര്‍ട്ട് കുര്യാക്കോസ് കുറിച്ചു.

മധു കേസില്‍ 16 പേരില്‍ 14 പേരും കുറ്റക്കാര്‍ ആണെന്ന് കോടതി ഉത്തരവിട്ടു. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ നരഹത്യ കുറ്റവും തെളിഞ്ഞിട്ടുണ്ട്.

അതേസമയം ഏതാനും പ്രോജക്‌ടുകളുടെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനിക്കൊപ്പമുള്ള തെലുഗു ചിത്രം 'ഏജന്‍റ്‌', തെന്നിന്ത്യന്‍ താരം ജ്യോതികയ്‌ക്കൊപ്പമുള്ള 'കാതല്‍ ദി കോര്‍' എന്നിവയാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം', 'ക്രിസ്‌റ്റഫര്‍', 'റോഷാക്ക്' എന്നിവയാണ് മമ്മൂട്ടിയുടേതായി അടുത്തിടെ റിലീസിനെത്തിയ ചിത്രങ്ങള്‍.

Also Read:'സുഹൃത്തും വഴികാട്ടിയും ജ്യേഷ്‌ഠ സഹോദരനും, ഒരാളല്ല വിട്ടു പോയത് ഒത്തിരിപ്പേര്‍'; വികാരനിര്‍ഭരമായ കുറിപ്പുമായി മമ്മൂട്ടി

ABOUT THE AUTHOR

...view details