കേരളം

kerala

രാഗിണി- റിയാസ് ഖാന്‍ സര്‍വൈവല്‍ ത്രില്ലര്‍ ഷീല നാളെ മുതല്‍

By

Published : Jul 27, 2023, 4:17 PM IST

ഷീല തിയേറ്ററുകളില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം. റിലീസിന് മുമ്പുള്ള ട്രെയിലര്‍ റിലീസ്‌ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു.

Riyaz Khan Ragini Dwivedi movie Sheela  Riyaz Khan Ragini Dwivedi movie  Riyaz Khan  Ragini Dwivedi  Sheela will release on July 28  Sheela  Sheela release  ഷീല തിയേറ്ററുകളില്‍  ഷീല  ഷീലയുടെ റിലീസ്  റിയാസ് ഖാന്‍  രാഗിണി ദ്വിവേദി
രാഗിണി റിയാസ് ഖാന്‍ സര്‍വൈവല്‍ ത്രില്ലര്‍ ഷീല നാളെ മുതല്‍

റിയാസ് ഖാനും (Riyaz Khan) കന്നട താരം രാഗിണി ദ്വിവേദിയും (Ragini Dwivedi) കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ഷീല' (Sheela) നാളെയാണ് (ജൂലൈ 28) തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിനൊരുങ്ങുന്ന സിനിമയുടെ അവസാന നിമിഷ തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകരും താരങ്ങളും. 'ഷീല'യടെ റിലീസ് അറിയിച്ച് കൊണ്ട് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു റിയാസ് ഖാന്‍.

സിനിമയില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് റിയാസ് ഖാന്‍ എത്തുന്നത്. സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി, ബെംഗളൂരുവില്‍ നിന്നും കേരളത്തില്‍ എത്തുന്ന 'ഷീല' എന്ന യുവതിക്ക് നേരിടേണ്ടി വരുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'ഷീല'യില്‍ ദൃശ്യവത്‌ക്കരിക്കുന്നത്.

കഴിഞ്ഞ ദിവസം സിനിമയുടെ ഉദ്വേഗജനകമായ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ രാഗിണിയും റിയാസ് ഖാനുമായിരുന്നു ഹൈലൈറ്റായത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു വീട്ടില്‍ ചോരയില്‍ കുളിച്ച നിലയിലുള്ള രാഗണിയുടെ കഥാപാത്രം അവിടെ നിന്നും രക്ഷാപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളായിരുന്നു ട്രെയിലറില്‍.

അതേസമയം അതേവീട്ടില്‍ രക്ഷകനായി റിയാസ് ഖാനും എത്തുന്നുണ്ട്. ട്രെയിലറിലുടനീളം ശ്വാസമടക്കിപ്പിടിക്കുന്ന രംഗങ്ങളായിരുന്നു. സിനിമയുടെ റിലീസിന് തൊട്ടുമുമ്പ് ട്രെയിലര്‍ റിലീസ്‌ ചെയ്‌തതോടെ 'ഷീല'യെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു.

നേരത്തെ സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദേഹമാസകലം ചോര ഒലിപ്പിച്ച രാഗിണിയുടെ കഥാപാത്രമായിരുന്നു ഫസ്‌റ്റ് ലുക്കില്‍. റിയാസ് ഖാനും രാഗിണിയും ഒന്നിച്ചുള്ള മറ്റൊരു പോസ്‌റ്ററും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.

ബാലു നാരായണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. ഒരേസമയം മലയാളത്തിലും കന്നടയിലുമായാണ് 'ഷീല' ഒരുക്കിയിരിക്കുന്നത്. രാഗിണി, റിയാസ് ഖാൻ എന്നിവരെ കൂടാതെ മഹേഷ്, പ്രദോഷ് മോഹന്‍, സുനിൽ സുഖദ, അവിനാഷ് (കന്നട നടന്‍), ശോഭരാജ് (കന്നട നടന്‍), ശ്രീപതി, മുഹമ്മദ് എരവട്ടൂർ, ചിത്ര ഷേണായി, ലയ സിംപ്‌സണ്‍, സ്നേഹ മാത്യു, ബബിത ബഷീർ, ജാനകി ദേവി, ബബിത ബഷീർ തുടങ്ങിയവരും സിനിമയില്‍‍ അണിനിരക്കുന്നുണ്ട്.

അരുണ്‍ കൂത്തടുത്ത് ആണ് സിനിമയുടെ ഛായാഗ്രഹണം. കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ജോർജ് പോൾ, ടിപിസി വളയന്നൂർ, റോസ് ഷാരോൺ ബിനോ എന്നിവരുടെ വരികൾക്ക് എബി ഡേവിഡ്, അലോഷ്യ പീറ്റർ എന്നിവർ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രിയ ലക്ഷ്‌മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ ഡിഎം പിള്ള ആണ് 'ഷീല'യുടെ നിര്‍മാണം. ആക്ഷന്‍ - റണ്‍ രവി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്‌ടര്‍ - ജംനാസ് മുഹമ്മദ്, സന്ദീപ് എം തോമസ്, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ - ശരത് കുമാര്‍, ജസ്‌റ്റിന്‍ ജോസഫ്, സിബിച്ചന്‍, ബിജിഎം - എബി ഡേവിഡ്, സൗണ്ട് ഡിസൈന്‍ - രാജേഷ് പി എം, കല - അനൂപ് ചുലൂർ, മേക്കപ്പ് - സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം - ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് ഏലൂർ, സ്‌റ്റില്‍സ് - രാഹുല്‍ എം സത്യന്‍, പരസ്യകല - മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - അനില്‍ ജി നമ്പ്യാർ.

Also Read:രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ഷീല, രക്ഷകന്‍റെ വേഷത്തില്‍ റിയാസ് ഖാന്‍ ; ഉദ്വേഗജനകമായി 'ഷീല' ട്രെയിലര്‍

ABOUT THE AUTHOR

...view details