കേരളം

kerala

ETV Bharat / entertainment

സിഗററ്റ് കത്തിച്ച് റിതേഷ്‌ ദേശ്‌മുഖ്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജെനീലിയക്കൊപ്പം - വേദ് ഫസ്‌റ്റ്‌ ലുക്ക്‌

Ved first look posters: മറാത്തി ചിത്രം വേദ് ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററുകള്‍ പങ്കുവച്ച് റിതേഷ്‌ ദേശ്‌മുഖ്. റിതേഷ്‌ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് വേദ്. മറാത്തി സിനിമ മേഖലയിലേക്കുള്ള ജെനീലിയയുടെ ആദ്യ ചുവടുവയ്‌പ്പ് കൂടിയാണീ ചിത്രം.

Ved first look posters  Riteish Deshmukh Ved first look  Riteish Deshmukh  Ved  Riteish Deshmukh Genelia D Souza movies  Ved theatre release  Riteish Deshmukh latest movies  സിഗററ്റ് കത്തിച്ച് റിതേഷ്‌ ദേശ്‌മുഖ്  റിതേഷ്‌ ദേശ്‌മുഖ്  ജെനീലിയ  വേദ് ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററുകള്‍  വേദ് ഫസ്‌റ്റ്‌ ലുക്ക്‌  വേദ്
സിഗററ്റ് കത്തിച്ച് റിതേഷ്‌ ദേശ്‌മുഖ്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജെനീലിയക്കൊപ്പം

By

Published : Oct 27, 2022, 4:44 PM IST

Ved first look posters: 'വേദ്‌' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുകള്‍ പങ്കുവച്ച് ബോളിവുഡ് സൂപ്പര്‍താരം റിതേഷ്‌ ദേശ്‌മുഖ്‌. റിതേഷ്‌ ദേശ്‌മുഖ് ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രം കൂടിയാണ് മറാത്തി ചിത്രമായ 'വേദ്'. ഭാര്യ ജെനീലിയക്കൊപ്പമുള്ള പോസ്‌റ്ററുകള്‍ ഉള്‍പ്പെടെ നിരവധി പോസ്‌റ്ററുകളാണ് റിതേഷ്‌ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.

Riteish Deshmukh Ved first look: സിഗററ്റ് കത്തിക്കാനൊരുങ്ങുന്ന റിതേഷ്‌, സിഗററ്റ് വലിച്ച് പുക പുറത്തേയ്‌ക്ക് വിടുന്ന റിതേഷ്‌ എന്നിങ്ങനെയാണ് പോസ്‌റ്ററുകളില്‍ താരത്തെ കാണാനാവുക. 'വേദ്‌' പോസ്‌റ്ററുകള്‍ താരം പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ ആശംസകളും കമന്‍റുകളും ഹാര്‍ട്ട് ഇമോജികളുമായി രംഗത്തെത്തി.

Riteish Deshmukh Genelia D Souza movies: മറാത്തി സിനിമ മേഖലയിലേയ്‌ക്കുള്ള ജെനീലിയയുടെ ആദ്യ ചുവടുവെയ്‌പ്പ് കൂടിയാണ് 'വേദ്'. 10 വര്‍ഷങ്ങള്‍ക്ക് ശേഷം റിതേഷും ജെനീലിയയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'വേദി'നുണ്ട്. 2012ല്‍ 'തേരെ നാല്‍ ലൗവ് ഹോ ഗയ' എന്ന സിനിമയിലാണ് താര ദമ്പതികള്‍ ഏറ്റവും ഒടുവിലായി ഒന്നിച്ചഭിനയിച്ചത്.

Ved theatre release: റിതേഷിന്‍റെ നിര്‍മാണ കമ്പനിയായ മുംബൈ ഫിലിം കമ്പനിയുടെ ബാനറില്‍ റിതേഷ്‌ തന്നെയാണ് 'വേദി'ന്‍റെ നിര്‍മാണവും നിര്‍വഹിക്കുന്നത്. സിനിമയില്‍ സല്‍മാനും ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജിയാ ശങ്കര്‍, അശോക് സറഫ്‌ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഡിസംബര്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Riteish Deshmukh latest movies: തമന്ന നായികയായെത്തിയ 'പ്ലാന്‍ എ പ്ലാന്‍ ബി' എന്ന റൊമാന്‍റിക് കോമഡി ചിത്രത്തിലാണ് റിതേഷ്‌ ഏറ്റവും ഒടുവിലായി വേഷമിട്ടത്. സൊനാക്ഷി സിന്‍ഹ, സാക്വിക് സലീം എന്നിവര്‍ക്കൊപ്പമുള്ള ഹൊറര്‍ കോമഡി ചിത്രം 'കകുഡ' ആണ് നടന്‍റെ മറ്റൊരു പുതിയ ചിത്രം.

ABOUT THE AUTHOR

...view details