Rishab Shetty become a nationwide sensation: രാജ്യ വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയ കന്നഡ ചിത്രമാണ് 'കാന്താര'. ചിത്രം മാത്രമല്ല സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും ഇപ്പോള്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്തിടെ 'കാന്താര' 400 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇതോടെ രാജ്യവ്യാപക സെന്‍സേഷനായി മാറി ഋഷഭ്.
Rishab says Kannada films is my Karma Bhoomi: അടുത്തിടെ ടൈംസ് നൗ സമ്മിറ്റ് 2022ല്‍ ഒരു പാനലിന്‍റെ ഭാഗമായിരുന്നു ഋഷഭ് ഷെട്ടി. പാനലില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്. ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് തന്‍റെ കർമ്മ ഭൂമി കന്നഡ സിനിമ മേഖല എന്നാണ ഋഷഭ് പറഞ്ഞത്.
Rishab want to make only Kannada films: 'എനിക്ക് കന്നഡ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. കാരണം നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ എത്താന്‍ വേദിയായത് കന്നഡയാണ്. കാന്താരയുടെ വിജയത്തിന് കാരണം കന്നഡ ഇന്‍ഡസ്‌ട്രിയും അവിടെയുള്ള ആളുകളുമാണ്. അവര്‍ കാരണമാണ് ഞാന്‍ ഇവിടെയുള്ളത്. അതുകൊണ്ട് കന്നഡ സിനിമകള്‍ മാത്രമെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ റീച്ച് കിട്ടിയാല്‍ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്യും. ഭാഷകള്‍ ഇനി ഒരു തടസ്സമല്ല. കന്നഡ ഇത് എന്‍റെ കര്‍മ്മ ഭൂമിയാണ്', ഋഷഭ് ഷെട്ടി പറഞ്ഞു.
Rishab says difficulties on Kantara shooting: 'കാന്താര'യുടെ ചിത്രീകരണ വേളയില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഋഷഭ് പറഞ്ഞു. 'കാന്താര' നിര്‍മിക്കുമ്പോള്‍ ഇതിന്‍റെ വെല്ലുവിളികളെ കുറിച്ചല്ല ഞങ്ങള്‍ സംസാരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് കാന്താര നിര്‍മിച്ചത്.