കേരളം

kerala

ETV Bharat / entertainment

'ഞങ്ങളെ ഒരുതവണ പ്രശംസിച്ചാല്‍ നിങ്ങളെ 100 തവണ സ്‌തുതിക്കും'; രജനിയുടെ കാല്‍ തൊട്ട് ഋഷഭ്‌ - കാന്താരയെ പുകഴ്‌ത്തി രജനികാന്ത്

Rishab Shetty meets Rajinikanth: രജനികാന്തിനെ സന്ദര്‍ശിച്ച് ഋഷഭ്‌ ഷെട്ടി. രജനിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. രജനിക്ക് നന്ദി പറഞ്ഞ് അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും ഋഷഭ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Rishab Shetty meets superstar Rajinikanth  രജനിയുടെ കാല്‍ തൊട്ട് ഋഷഭ്‌  രജനി  ഋഷഭ്‌  Rishab Shetty  Rajinikanth  Rishab Shetty meets Rajinikanth  രജനികാന്തിനെ സന്ദര്‍ശിച്ച് ഋഷഭ്‌ ഷെട്ടി  Kantara success celebration  Rishab Shetty about Rajanikanth  Rajinikanth praises Kantara  കാന്താരയെ പുകഴ്‌ത്തി രജനികാന്ത്  രജനിക്ക് നന്ദി പറഞ്ഞ് ഋഷഭ്‌
'ഞങ്ങളെ ഒരുതവണ പ്രസംസിച്ചാല്‍ നിങ്ങളെ 100 തവണ സ്‌തുതിക്കും'; രജനിയുടെ കാല്‍ തൊട്ട് ഋഷഭ്‌

By

Published : Oct 29, 2022, 4:41 PM IST

Kantara success celebration: ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'കാന്താര'യുടെ വിജയത്തിന്‍റെ ആവേശത്തിലാണിപ്പോള്‍ കന്നഡ സിനിമ താരവും സംവിധായകനുമായ ഋഷഭ്‌ ഷെട്ടി. പ്രധാനമായും കന്നഡയില്‍ ഒരുങ്ങിയ ചിത്രം മറ്റ് ഇതര ഭാഷകളിലേയ്‌ക്കും ഡബ് ചെയ്‌ത് പ്രദര്‍ശനത്തിനെത്തിയിരുന്നു. സെപ്‌റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു.

Rishab Shetty meets Rajinikanth: സഹപ്രവര്‍ത്തകരില്‍ നിന്നും സിനിമാസ്വാദകരില്‍ നിന്നും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിനെ കാണാന്‍ നേരിട്ടെത്തിയിരിക്കുകയാണ് ഋഷഭ്‌ ഷെട്ടി. രജനികാന്തിന്‍റെ ചെന്നൈയിലുള്ള വസതിയിലാണ് ഋഷഭ്‌ ഷെട്ടി എത്തിയത്. ഇരുവരും ഒന്നിച്ച് ഏറെ നേരം ചിലവഴിക്കുകയും ചെയ്‌തു.

Rishab Shetty about Rajanikanth: രജനികാന്തിന്‍റെ കാല്‍ തൊട്ടുവണങ്ങി അദ്ദേഹം അനുഗ്രഹവും വാങ്ങി. ഋഷഭിനെ രജനികാന്ത് പൊന്നാട അണിയിക്കുകയും ചെയ്‌തു. ഇതിന്‍റെ ചിത്രങ്ങള്‍ ഋഷഭ്‌ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളെ ഒരുതവണ പ്രസംസിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ 100 തവണ സ്‌തുതിക്കും. നന്ദി രജനി സാര്‍, ഞങ്ങളുടെ 'കാന്താര'യെ പ്രശംസിച്ചതിന് നന്ദി.'-ഇപ്രകാരം കുറിച്ച് കൊണ്ടാണ് ഋഷഭ്‌ ഷെട്ടി രജനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

Rajinikanth praises Kantara: 'കാന്താര'യെ അഭിനന്ദിച്ചതിന് നന്ദിയുണ്ടെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ഋഷഭ്‌ കുറിച്ചു. 'കാന്താര' തനിക്ക് രോമാഞ്ചം നല്‍കിയെന്നും ഇന്ത്യന്‍ സിനിമയിലെ മാസ്‌റ്റര്‍പീസ് ആണ് ചിത്രമെന്നും രജനികാന്ത് സിനിമയെ പ്രശംസിച്ചിരുന്നു. സംവിധായകന്‍, എഴുത്തുകാരന്‍ എന്നതിലുപരി സിനിമയിലെ ഋഷഭിന്‍റെ മികച്ച പ്രകടനത്തെയും രജനി വാനോളം പുകഴ്‌ത്തിയിരുന്നു.

Also Read: 'കാന്താര എനിക്ക് രോമാഞ്ചമുണ്ടാക്കി'; പ്രശംസിച്ച് രജനികാന്ത്; മറുപടിയുമായി ഋഷഭ്‌ ഷെട്ടി

ABOUT THE AUTHOR

...view details