കേരളം

kerala

ETV Bharat / entertainment

'ഇത് പ്രകാശമല്ല ദർശനമാണ്' ; 'കാന്താര എ ലെജൻഡ്' ടീസറും ഫസ്റ്റ് ലുക്കും പുറത്ത് - റിഷബ് ഷെട്ടി

Kantara A Legend Chapter-1 First Look and Teaser : സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'കാന്താര എ ലെജൻഡ് - ചാപ്റ്റർ ഒന്നിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും

കാന്താര എ ലെജൻഡ് ചാപ്റ്റർ ഒന്ന്  കാന്താര എ ലെജൻഡ് ചാപ്റ്റർ വൺ  കാന്താര 2  കാന്താര  Rishab Shetty Kantara A Legend Chapter 1  Kantara A Legend Chapter 1 First Look Teaser  Kantara A Legend  Kantara  Rishab Shettys Kantara 2  Rishab Shettys Kantara  Kantara A Legend Chapter 1 teaser  Kantara A Legend Chapter 1 First Look  റിഷബ് ഷെട്ടിയുടെ കാന്താര  റിഷബ് ഷെട്ടി കാന്താര  റിഷബ് ഷെട്ടി  Kantara A Legend Chapter 1 First Look poster
Kantara A Legend Chapter-1 First Look poster andTeaser out

By ETV Bharat Kerala Team

Published : Nov 27, 2023, 2:05 PM IST

യാതൊരുവിധ ഹൈപ്പുകളുമില്ലാതെ എത്തി തിയേറ്ററുകൾ ഇളക്കിമറിച്ച ചിത്രമായിരുന്നു റിഷബ് ഷെട്ടിയുടെ 'കാന്താര'. ലോകവ്യാപകമായി സിനിമ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ 'കാന്താര' ടീം വീണ്ടും ഒന്നിക്കുകയാണ്. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാന്താര എ ലെജൻഡ് - ചാപ്റ്റർ ഒന്നിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി (Rishab Shetty's Kantara A Legend Chapter-1 First Look Teaser).

റിഷബ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായും എത്തുന്നത്. 'കാന്താര' നിർമിച്ച, ഇന്ത്യയിലെ മുൻനിര ചലച്ചിത്ര നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് വൻ ബജറ്റിൽ ഒരുങ്ങുന്ന 'കാന്താര ലെജൻഡി'ന്‍റെയും നിർമാണം നിർവഹിക്കുന്നത്. ഏതായാലും ടീസറും ഫസ്റ്റ് ലുക്കും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

'കാന്താര എ ലെജൻഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ മിനിറ്റുകൾക്കകം തന്നെ 9 ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് സ്വന്തമാക്കിയത്. 'പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ്. ഇത് പ്രകാശമല്ല, ദർശനമാണ്. ഇനി നടന്നതും മുന്നേ നടന്നതും നിങ്ങൾക്ക് ദൃശ്യമാകും' എന്ന് തുടങ്ങുന്ന ടീസർ ഗംഭീരമാണെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ അവതാരപ്പിറവി തന്നെയാകും 'കാന്താര എ ലെജന്‍ഡി'ലൂടെ പ്രേക്ഷകരിലേക്കെത്തുക എന്ന സൂചനയും നൽകുന്നതാണ് ടീസർ. പ്രീക്വലിന്‍റെ പോസ്റ്ററിലും റിഷബ് ഷെട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. 2022ല്‍ പുറത്തിറങ്ങിയ 'കാന്താര'യുടെ കഥയുമായി ബന്ധപ്പെട്ട് തന്നെയാണ് രണ്ടാം ഭാഗം ഒരുക്കുന്നത് എന്നാണ് സൂചന.

കേരളത്തിലും 'കാന്താര' ബ്ലോക്ക് ബസ്റ്റർ വിജയമാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. അതേസമയം 'കാന്താര എ ലെജൻഡ്' കന്നഡയ്‌ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുഗു, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴുഭാഷകളിൽ ആണ് റിലീസ് ചെയ്യുക.

കാന്താര2വിന്‍റെ പ്രഖ്യാപനം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ നടന്നിരുന്നു. കാന്താരയുടെ നൂറുദിന പ്രദര്‍ശന വിജയം ആഘോഷിച്ച ഒരു പരിപാടിയിലാണ് റിഷബ് ഷെട്ടി ആരാധകരെ ആവേശത്തിലാഴ്‌ത്തിക്കൊണ്ട് ആ വമ്പൻ പ്രഖ്യാപനം നടത്തിയത്. നിങ്ങള്‍ കണ്ടത് യഥാര്‍ഥത്തില്‍ രണ്ടാം ഭാഗമാണ്.

ആദ്യ ഭാഗം അടുത്ത വര്‍ഷം വരും. കാന്താരയുടെ ചിത്രീകരണ സമയത്താണ് ഇത്തരമൊരു ആശയം ഉയര്‍ന്നത്. കാരണം കാന്താരയുടെ ചരിത്രത്തിന് ആഴത്തിലുള്ള വേരോട്ടങ്ങളുണ്ട്. നിലവില്‍ എഴുത്ത് പണികള്‍ നടക്കുകയാണ്. പണിപ്പുരയിലായതിനാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും ആയിരുന്നു സംവിധായകൻ പറഞ്ഞത്.

READ MORE:ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വാക്ക് പാലിച്ച് കാന്താര ടീം; രണ്ടാം ഭാഗം ഉടന്‍

ദക്ഷിണ കന്നഡയിലെ സാങ്കല്‍പ്പിക ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കാന്താര അണിയിച്ചൊരുക്കിയത്. അതിമനോഹരമായ ഫ്രെയിമുകളും ചടുലമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു. അതേസമയം കാന്താര ലെജൻഡിന്‍റെ അണിയറ പ്രവർത്തകരെ കുറിച്ചും താരങ്ങളെ കുറിച്ചുമുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്‍റിന് കാത്തിരിക്കുകയാണ് സിനിമാലോകം. പിആർഒ - പ്രതീഷ് ശേഖർ.

ABOUT THE AUTHOR

...view details