കേരളം

kerala

ETV Bharat / entertainment

'കല്യാണം ആയോ'? പ്രതികരിച്ച്‌ റിമി ടോമി - Rimi Tomy's marriage gossips

Rimi Tomy's marriage gossips: റിമി വീണ്ടും വിവാഹിതയാകുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഒടുവില്‍ തന്‍റെ വിവാഹ വാര്‍ത്തയോട്‌ പ്രതികരിച്ച്‌ റിമി ടോമി രംഗത്തെത്തിയിരിക്കുകയാണ്.

Rimi Tomy reacts on second marriage gossips  പ്രതികരിച്ച്‌ റിമി ടോമി  Rimi Tomy's marriage gossips  Rimi Tomy marriage
'കല്യാണം ആയോ'? പ്രതികരിച്ച്‌ റിമി ടോമി

By

Published : Apr 27, 2022, 8:27 AM IST

Rimi Tomy's marriage gossips: ഗായിക, നടി, അവതാരിക എന്നീ നിലകളില്‍ പ്രശസ്‌തയായ മലയാളികളുടെ പ്രിയതാരമാണ് റിമി ടോമി. റിമി ടോമിയുടെ വിവാഹ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്‌. റിമി വീണ്ടും വിവാഹിതയാകുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.

Rimi Tomy reacts on second marriage gossips: ഒടുവില്‍ തന്‍റെ വിവാഹ വാര്‍ത്തയോട്‌ പ്രതികരിച്ച്‌ റിമി ടോമിയും രംഗത്തെത്തി. ഇത്തരം പ്രചരണങ്ങള്‍ക്ക്‌ അടിസ്ഥാനമില്ലെന്നും നടക്കുന്നത്‌ വ്യാജ പ്രചരണമാണെന്നും നടി ചൂണ്ടിക്കാട്ടി. റിമിയുടെ സ്വന്തം യൂട്യൂബ്‌ ചാനലിലൂടെയാണ് ഗായിക വിവാഹ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്‌.

'കല്യാണം ആയോ റിമി?' എന്ന തലക്കെട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമിയുടെ പ്രതികരണം. 'ഞാന്‍ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്‌. രണ്ടു ദിവസമായി എനിക്ക്‌ ഒരുപാട്‌ കോളുകളാണ് വരുന്നത്‌. ടൈറ്റിലില്‍ പറഞ്ഞത്‌ പോലെ കല്യാണം ആയോ റിമി? എന്നാണ് എല്ലാവരും വിളിച്ചു ചോദിക്കുന്നത്‌. എന്തുകൊണ്ട്‌ നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത്‌ എന്ന്‌ എനിക്കറിയില്ല.

ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട്‌ പറയാതിരിക്കുമോ..? ഇപ്പോള്‍ ഇങ്ങനെയൊക്കെ പോകുന്നു.. എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ എല്ലാവരോടും പറയും. അപ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാവു. ഇപ്പോള്‍ ഞാന്‍ ഇങ്ങനെയങ്ങ്‌ ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ..' -റിമി പറഞ്ഞു.

Rimi Tomy marriage: 2008 ഏപ്രിലിലായിരുന്നു റിമി ടോമിയും റോയ്‌സും വിവാഹിതരായത്‌. എന്നാല്‍ 2019ല്‍ ഇരുവരും പരസ്‌പര സമ്മതത്തോടെ വേര്‍പിരിഞ്ഞു. ശേഷം റോയ്‌സ്‌ മറ്റൊരു വിവാഹം കഴിച്ചിരുന്നു.

ABOUT THE AUTHOR

...view details