Rima Kallingal against Vijay Babu: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ റിമ കല്ലിങ്കല്‍. 'അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് റിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമ മേഖലയില്‍ നിന്നും ഇതാദ്യമായാണ് ഒരാള്‍ നടിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
Rima Kallingal's instagram story: നടിയെ പിന്തുണച്ച് കൊണ്ടുള്ള വിമണ്‍ ഇന്‍ സിനിമ കലക്‌ടീവിന്‍റെ പ്രസ്‌താവന റിമ കല്ലിങ്കല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചു. 'അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ഡബ്ല്യുസിസിയുടെ പ്രസ്‌താവന റിമ ഇന്‍സ്‌റ്റയില്‍ പങ്കുവച്ചത്. വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്‌റ്ററുകളും റിമ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.
'ഊള ബാബുവിനെ പോലെയാകരുത്' എന്ന തലക്കെട്ടോടെയുള്ള മീമുകളും ഈ സാഹചര്യത്തില്‍ നടനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ഊള ബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് ചോദിക്കുന്നു. നിങ്ങള്‍ ഊള ബാബുവിനെ പോലെയാകരുത്'. എന്ന ആശയം പങ്കുവയ്‌ക്കുന്ന കാര്‍ട്ടൂണ്‍ പോസ്‌റ്ററുകളും റിമ കല്ലിങ്കില്‍ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്.
Lookout notice against Vijay Babu: ലൈംഗികാരോപണ കേസില്‍ ആരോപിതനായ വിജയ് ബാബുവിനെതിരെ പൊലിസ് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ജാമ്യാപേക്ഷയും ഇന്ന് പരിഗണിച്ചേക്കും. അതേസമയം തന്‍റെ പുതിയ സിനിമയില്‍ നടിക്ക് അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നാണ് വിജയ് ബാബുവിന്‍റെ ആരോപണം.
Also Read: വിജയ് ബാബുവിനെ സിനിമ സംഘടനകളിൽ നിന്ന് പിരിച്ചുവിടണം: ഡബ്ല്യു.സി.സി