കേരളം

kerala

ETV Bharat / entertainment

Resul Pookutty Film Otta First Look Teaser : റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ '; ഉദ്വേഗം നിറച്ച് ടീസർ - Asif Ali new movie

Otta First Look Teaser : മലയാള ചിത്രം 'ഒറ്റ'യിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവയ്‌ക്കാൻ റസൂൽ പൂക്കുട്ടി. ചിത്രം ഒക്‌ടോബറിൽ റിലീസിനെത്തും

sitara  Asif Ali starring Otta  Arjun Ashokan Otta  Indrajith Sukumaran starring Otta  ഒറ്റയിലൂടെ സംവിധാനരംഗത്തേക്ക് റസൂൽ പൂക്കുട്ടി  ഒറ്റയിലൂടെ റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക്  Resul Pookutty Film Otta First Look Teaser  റസൂൽ പൂക്കുട്ടിയുടെ ഒറ്റ  ഉദ്വേഗം നിറച്ച് ടീസർ  ഉദ്വേഗം നിറച്ച് ഒറ്റ ടീസർ  Otta First Look Teaser  Otta Teaser  ആസിഫ് അലി കേന്ദ്ര കഥാപാത്രമാകുന്ന ഒറ്റ  അർജുൻ അശോകൻ  ഇന്ദ്രജിത്ത്  Asif Ali otta movie  Asif Ali new movie  Resul Pookutty Film Otta First Look Teaser out
Resul Pookutty Film Otta First Look Teaser

By ETV Bharat Kerala Team

Published : Aug 31, 2023, 2:22 PM IST

ലോകസിനിമയ്‌ക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ, ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് 'ഒറ്റ'. മലയാള ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവയ്‌ക്കുന്ന ലോകത്തെ ഏറ്റവും മികച്ച സൗണ്ട് ഡിസൈനർമാരിൽ ഒരാളായ റസൂൽ പൂക്കുട്ടിയുടെ 'ഒറ്റ'യ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസർ (Resul Pookutty Film Otta First Look Teaser).

കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത് (Otta First Look Teaser out). ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധിപേർ കണ്ട ടീസർ മികച്ച പ്രതികരണം നേടുകയാണ്. ഉദ്വേഗഭരിതമായ രംഗങ്ങളാൽ സമ്പന്നമായ ടീസർ കാണികളിൽ കൗതുകവും ആകാംക്ഷയും ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.

ആസിഫ് അലി കേന്ദ്ര കഥാപാത്രമാകുന്ന 'ഒറ്റ'യിൽ അർജുൻ അശോകൻ, ഇന്ദ്രജിത്ത് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ ഉണ്ട് (Asif Ali, Arjun Ashokan, Indrajith Sukumaran starring Otta). മൂവരുടെയും തകർപ്പൻ പ്രകടനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന ഉറപ്പും നൽകുന്നതാണ് ടീസർ. സത്യരാജ് , ഇന്ദ്രൻസ്, രോഹിണി, ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, മംമ്ത മോഹൻദാസ്, സുധീർ കരമന, ജലജ, ജയപ്രകാശ് ജയകൃഷ്‌ണൻ, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് അദ്ദേഹത്തിന്‍റെ സ്വപ്‌നമായ 'ഒറ്റ' നിർമിക്കുന്നത്. മുംബൈയിലെ 'സമറ്റോൾ' എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ് ഹരിഹരന്‍റെ ഉടമസ്ഥതയിലുള്ളതാണ് ചിൽഡ്രൺ റീ യുണൈറ്റഡ് എൽ.എൽ.പി. എസ് ഹരിഹരന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നത് എന്നതും സവിശേഷതയാണ്.

എസ് ഹരിഹരന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്‍റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു. 'റൺ എവേ ചിൽഡ്രൻ' എന്ന പുസ്‌തകം രചിച്ച് ദേശീയ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് എസ് ഹരിഹരൻ. സ്വന്തം ജീവിതാനുഭവങ്ങളാണ് അദ്ദേഹം പുസ്‌തകത്തിലേക്ക് പകർത്തിയെഴുതിയത്. അതേസമയം കിരൺ പ്രഭാകറാണ് 'ഒറ്റ'യുടെ രചന നിർവഹിച്ചിരിക്കുന്നത്.

പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. പ്രശസ്‌ത സംഗീതജ്ഞൻ എം ജയചന്ദ്രൻ ആണ് 'ഒറ്റ'യ്‌ക്ക് സംഗീതമൊരുക്കുന്നത്. റഫീഖ് അഹമ്മദ്, വൈരമുത്തു എന്നിവർ ചേർന്നാണ് ഗാനരചന. 'ഒറ്റ'യിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ്.

കുമാർ ഭാസ്‌കർ ആണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. അരോമ മോഹൻ, ശേഖർ വി, സിറിൾ കുരുവിള എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരാണ്. 'ഒറ്റ'യുടെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. അരുൺ വർമ്മ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത്‌ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഫീനിക്‌സ് പ്രഭു ആണ് ആക്ഷൻ കൊറിയോഗ്രാഫർ.

കോസ്റ്റ്യൂംസ് - റിതിമ പാണ്ഡെ, മേക്കപ്പ് - രതീഷ് അമ്പാടി, സ്റ്റിൽസ് - സതീഷ്, കളറിസ്റ്റ് - ലിജു പ്രഭാകർ. അസോസിയേറ്റ് ഡയറക്‌ടർമാർ - ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ് .

READ MORE:Resul Pookutty Otta Teaser Release : റസൂൽ പൂക്കുട്ടിയുടെ സംവിധാനത്തിൽ 'ഒറ്റ' ; ടീസർ റിലീസിന് 3 ദിവസം മാത്രം

ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ടാണ് ഒറ്റയുടെ ചിത്രീകരണം പൂർത്തിയായത്. ചിത്രം ഒക്‌ടോബറിൽ റിലീസിനെത്തും. സെഞ്ച്വറി ഫിലിംസാണ് സിനിമ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

ABOUT THE AUTHOR

...view details