വിനീത് ശ്രീനിവാസൻ ചിത്രം 'ജേക്കബിന്‍റെ സ്വർഗരാജ്യ'ത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് റെബ മോണിക്ക ജോൺ. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തെലുഗു ചിത്രമാണ് 'സാമജവരഗമന'. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു. അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങാണ്.
റാം അബ്ബരാജു സംവിധാനം ചെയ്യുന്ന 'സാമജവരഗമന' ഒരു റൊമാന്‍റിക് കോമഡി എന്‍റർടെയ്‌നറാണ്. ശ്രീ വിഷ്‌ണു ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നരേഷ്, സുദർശൻ, ശ്രീകാന്ത്, വെണ്ണെല കിഷോർ, രഘു ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
സംഗീത സംവിധാനം ഗോപി സുന്ദർ ആണ്. രാം റെഡ്ഡിയാണ് ഛായാഗ്രഹണം. ഹാസ്യ മൂവീസിന്‍റെ ബാനറില്‍ രസേഷ് ദണ്ഡയും ഒപ്പം എകെ എന്‍റർടെയ്‌ൻമെന്‍റ്‌സും അനിൽ സുങ്കരയും ചേർന്നാണ് നിർമാണം. ചിത്രം ജൂൺ 29ന് തിയേറ്ററുകളിലെത്തും.
നിവിൻ പോളിയുടെ നായികയായി, 2016 ൽ 'ജേക്കബിന്‍റെ സ്വർഗരാജ്യത്തി'ലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന റെബ മോണിക്ക തെന്നിന്ത്യൻ സിനിമാസ്വാദകർക്കും ഏറെ സുപരിചിതയാണ്. വിജയ് ചിത്രം 'ബിഗിലി'ലെ താരത്തിന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു. 'ബിഗിലി'ൽ റെബ മോണിക്ക അവതരിപ്പിച്ച അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ അവർക്ക് നേടിക്കൊടുത്തു.
കൂടാതെ ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ, വിഷ്‌ണു വിശാല്‍ നായകനായ എഫ് ഐ ആര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം നായകനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘രജനി’യിലും റെബ ശ്രദ്ധേയ വേഷത്തിലുണ്ട്.
'നല്ല നിലാവുള്ള രാത്രി' ടീസർ പുറത്ത്:നവാഗതനായ മർഫി ദേവസ്സി (Murphy Devassy) സംവിധാനം ചെയ്യുന്ന "നല്ല നിലാവുള്ള രാത്രി' (Nalla Nilavulla Raathri) എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. ആറ് സഹപാഠികളുടെ സംഭവബഹുലമായ പുനഃസംഗമത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി'. ചിത്രം റിലീസാകാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ ആണ് ഇപ്പോൾ ടീസർ എത്തിയിരിക്കുന്നത്.
പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന, അവരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് "നല്ല നിലാവുള്ള രാത്രി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നാണ് സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ (Sandra Thomas Productions) ബാനറില്‍ ചിത്രം നിർമിക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണിത്.
സംഘർഷഭരിതമായ മാസ് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതാണ് ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമെല്ലാം. പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസർ. ആറ് സുഹൃത്തുക്കള്‍ ഷിമോഗയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.
READ MORE:Nalla Nilavulla Raathri Teaser| കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ; 'നല്ല നിലാവുള്ള രാത്രി' ടീസർ പുറത്ത്