കേരളം

kerala

ETV Bharat / entertainment

RDX Movie Special Shows : 'ഓണത്തല്ല്' കാണാൻ തിയേറ്ററുകളിലേക്ക് ഇടിച്ചുകയറി പ്രേക്ഷകർ ; സ്‌പെഷ്യൽ ഷോകളുമായി ആർഡിഎക്‌സ് - RDX cast

RDX movie getting good response : ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രങ്ങളായി എത്തിയത്

RDX movie getting good response  RDX Movie Special Shows  RDX movie special shows in theaters  ആർഡിഎക്‌സ് കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ  ആർഡിഎക്‌സ്  ഷെയ്ന്‍ നിഗം  ആന്‍റണി വര്‍ഗീസ്  നീരജ് മാധവ്  RDX movie  RDX  Shane NigaM  Antony Varghese  Neeraj Madhav  RDX cast  RDX crew
RDX Movie Special Shows

By ETV Bharat Kerala Team

Published : Aug 29, 2023, 2:20 PM IST

ണ്ടവർ കാണാത്തവരോട് പറഞ്ഞു, കേട്ടവർ കാണാനായി തിയേറ്ററുകളിലേക്ക് ഓടി. റിലീസ് ചെയ്‌ത് മൂന്നാം ദിവസം രാത്രി 'ആർഡിഎക്‌സി'ന് വേണ്ടി തിയേറ്ററുകളിൽ കളിച്ചത് 140 സ്‌പെഷ്യൽ ഷോകൾ (RDX movie special shows). ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച റിലീസ് ചെയ്‌ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞത് മുതൽ ലഭിക്കുന്നത് മികച്ച അഭിപ്രായങ്ങൾ. ഞായറാഴ്‌ച രാത്രി 12 മണിക്കും 12.30നും എല്ലാം ലേറ്റ് നൈറ്റ് ഷോകൾ ഉണ്ടായിരുന്നു. ഏതായാലും തിരുവോണ ദിവസവും തിയേറ്ററുകളിൽ 'ആർഡിഎക്‌സ്' തരംഗമായിരിക്കുമെന്ന സൂചനയാണ് നിലവിലെ ഷോ റിപ്പോർട്ടുകൾ നൽകുന്നത് (RDX movie getting good response).

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്‌ത 'ആർഡിഎക്‌സ്' (റോബർട്ട് ഡോണി സേവ്യർ) ഓഗസ്റ്റ് 25ന് ആയിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. 'മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം' തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സോഫിയ പോളിന്‍റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ഈ ചിത്രം നിർമിച്ചത്. വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുകയാണ്.

മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രങ്ങളായി എത്തിയത് (Shane Nigam, Antony Varghese, Neeraj Madhav in RDX). ബാബു ആന്‍റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട് (RDX cast). ഒരു പക്ക ആക്ഷൻ ചിത്രമായ ആർഡിഎക്‌സിന്‍റെ തിരക്കഥ ഒരുക്കിയത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത് കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം`ഒരുക്കിയ അൻപ് അറിവാണ്.

അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ ചമൻ ചാക്കോയാണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്‌ണനും മേക്കപ്പ് റോണക്‌സ് സേവ്യറും ആണ് നിർവഹിച്ചിരിക്കുന്നത്. ജോസഫ് നെല്ലിക്കൽ ആണ് ആർട്ട് ഡയറക്‌ടർ. ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി (RDX crew).

ABOUT THE AUTHOR

...view details