കേരളം

kerala

ETV Bharat / entertainment

RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത് - ഫാമിലി ആക്ഷന്‍

ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് 'ആര്‍ഡിഎക്‌സി'ല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

RDX Motion Poster out  RDX Motion Poster  RDX Movie  RDX Movie Motion Poster  Shane Nigam  Antony Varghese  Neeraj Madhav  Nahas Hidhayath  Sam C S  official motion poster of RDX  മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന ചിത്രം വരുന്നു  മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്നു  മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന ആര്‍ഡിഎക്‌സ്  ആര്‍ഡിഎക്‌സ്  ആര്‍ഡിഎക്‌സ് സിനിമ  ഷെയ്ൻ നിഗം  ആന്‍റണി വർഗീസ്  നീരജ് മാധവ്  ഫാമിലി ആക്ഷന്‍ പവർപാക്ക്  ഫാമിലി ആക്ഷന്‍  ഫാമിലി ആക്ഷന്‍ ചിത്രം
ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

By

Published : Jun 24, 2023, 7:55 AM IST

ലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന ചിത്രം വരുന്നു. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ 'ആര്‍ഡിഎക്‌സി'ല്‍ (RDX) ആണ് യുവത്വത്തിന്‍റെ ഹരമായ ഷെയ്ൻ നിഗം (Shane Nigam), ആന്‍റണി വർഗീസ് (Antony Varghese), നീരജ് മാധവ് (Neeraj Madhav) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ (Motion Poster) പുറത്തിറങ്ങി.

ഒരു ഫാമിലി ആക്ഷന്‍ ചിത്രമായാണ് 'ആര്‍ഡിഎക്‌സ്' ഒരുക്കിയിരിക്കുന്നത്. 'കെജിഎഫ്, വിക്രം, ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രം ഓഗസ്റ്റ് 25 ന് ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം 'മിന്നല്‍ മുരളി' കൂടാതെ 'ബാംഗ്ലൂർ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം' തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ സിനിമ ലോകത്ത് സംഭാവന ചെയ്‌ത്ട്ടുള്ള ബാനറാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്.

ബാബു ആന്‍റണി, ലാൽ, ഐമ റോസ്‌മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ഡിഎക്‌സ് എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ചിത്രത്തിന്‍റെ ടീസർ ബക്രീദ് ദിനത്തിൽ പുറത്ത് വിടും.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മനു മൻജിത്തിന്‍റെ വരികൾക്ക് സാം സി എസ് ഈണം പകരുന്നു. അലക്‌സ് ജെ പുളിക്കൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചമൻ ചാക്കോ എഡിറ്റിങ് നിർവഹിക്കുന്നു.

കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്‌ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും നേർക്കുനേർ:ബിജു മേനോനും (Biju Menon), സുരാജ് വെഞ്ഞാറമ്മൂടും (Suraj Venjaramoodu) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ - മോഷന്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും. ടൊവിനോ തോമസ് നായകനായ 'മറഡോണ' ഒരുക്കിയ വിഷ്‌ണുനാരായണ്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ് ആണ് ചിത്രത്തിന്‍റെ ടൈറ്റിലും മോഷന്‍ പോസ്‌റ്ററും ഇന്ന് വൈകിട്ട് നാലിന് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുക.

'മറഡോണ'യ്ക്ക് (Maradona) ശേഷം വിഷ്‌ണുനാരായണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അനൂപ് കണ്ണന്‍ സ്‌റ്റോറീസാണ്. 'ഒരു മെക്‌സിക്കന്‍ അപാരത'യ്‌ക്ക് (Oru Mexican Aparatha) ശേഷം അനൂപ് കണ്ണന്‍ സ്‌റ്റോറീസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

READ MORE:'ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നേര്‍ക്കുനേര്‍' ; 'മറഡോണ' സംവിധായകന്‍റെ പുതുചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് നാളെ

ABOUT THE AUTHOR

...view details