കേരളം

kerala

ETV Bharat / entertainment

പേര് പറയാൻ കഴിയില്ല, കാസ്‌റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് രവി കിഷന്‍ - നയന്‍താര

'ആപ് കി അദാലത്ത് എന്ന' ചാറ്റ് ഷോയില്‍ കാസ്‌റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രവി കിഷന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

actor Ravi Kishan on casting couch  Ravi Kishan in aap ki adaalat  Ravi kishan was offered coffee at night  woman offered coffee at night to ravi  Ravi ksihan faced casting couch  ravi kishan in his struggling days  bhojpuri actor ravi kishan  ravi Kishan  casting couch  nayanthara  കോഫി നൈറ്റ്  കാസ്‌റ്റിങ് കൗച്ച്  രവി കിഷന്‍  ആപ് കി അദാലത്ത്  ബോജ്‌പൂരി നടന്‍  നയന്‍താര  ഏറ്റവും പുതിയ സിനിമ വാര്‍ത്ത
'സിനിമയില്‍ ഉന്നത നിലയിലുള്ള ഒരു സ്‌ത്രീ 'കോഫി നൈറ്റ്' ആവശ്യപ്പെട്ടു'; കാസ്‌റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് രവി കിഷന്‍

By

Published : Mar 27, 2023, 7:31 PM IST

ഹൈദരാബാദ്: സിനിമയില്‍ തനിക്ക് കാസ്‌റ്റിങ് കൗച്ച് അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി അഭിനേതാവും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ രവി കിഷന്‍. സിനിമ രംഗത്ത് വലിയ പ്രശസ്‌തിയുള്ള സ്‌ത്രീയില്‍ നിന്നാന്ന് തനിക്ക് അനുഭവം നേരിട്ടതെന്നും എന്നാല്‍ അത് ആരാണെന്ന് പറയാൻ തയ്യാറല്ലെന്നും രവി കിഷൻ പറഞ്ഞു. 'ആപ് കി അദാലത്ത് എന്ന' ചാറ്റ് ഷോയില്‍ കാസ്‌റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

രവി കിഷന്‍റെ വാക്കുകള്‍: ഒരു സ്‌ത്രീ തന്നോട് 'കോഫി നൈറ്റ്' ആവശ്യപ്പെട്ടുവെന്ന് താരം വെളിപ്പെടുത്തുകയായിരുന്നു. 'അതെ ഇതാണ് സിനിമ മേഖലയില്‍ ഇന്ന് നടക്കുന്നത്. പക്ഷേ ഞാന്‍ അത് നിരസിക്കുകയാണ് ഉണ്ടായതെന്ന്' രവി കിഷന്‍ പറഞ്ഞു.

'എന്‍റെ ജോലിയെ ആത്മാര്‍ത്ഥമായി കാണണമെന്ന് എന്‍റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ എനിക്ക് എളുപ്പവഴികളുടെ ആവശ്യമില്ല. എനിക്ക് കഴിവ് ഉണ്ടെന്ന് എനിക്ക് തന്നെ അറിയാം'- താരം പ്രതികരിച്ചു.

'എനിക്ക് അവര്‍ ആരാണെന്ന് പേര് വെളിപ്പെടുത്തുവാന്‍ സാധിക്കില്ല. കാരണം, അവര്‍ ഇപ്പോള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. എന്‍റെ കഠിനമേറിയ ദിവസങ്ങളില്‍ കാപ്പി കുടിക്കാന്‍ രാത്രിയില്‍ വരൂ എന്ന് അവര്‍ എന്നോട് പറഞ്ഞു. ഈ കാലഘട്ടത്തില്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ് ഇത്തരം പ്രവര്‍ത്തികളെന്ന് എനിക്ക് മനസിലായി. സൂചന ലഭിച്ച ഉടന്‍ തന്നെ ഞാന്‍ അത് നിരസിക്കുകയായിരുന്നു'- രവി കിഷന്‍ വെളിപ്പെടുത്തി.

രവി കിഷന്‍റെ സിനിമ കരിയര്‍: ബോജ്‌പുരി സിനിമ മേഖലയിലെ പ്രമുഖ നടന്‍മാരിലൊരാളാണ് രവി കിഷന്‍. ബോജ്‌പുരി കൂടാതെ തന്നെ ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷയിലും അദ്ദേഹം അഭിനയ മികവ് കാഴ്‌ച വച്ചിട്ടുണ്ട്. 1992ല്‍ ഹിന്ദി ചിത്രമായ 'പീതാംബറി'ലൂടെ താരം അരങ്ങേറ്റം കുറിച്ചത്.

അടുത്തിടെ നെറ്റ്ഫ്ലിക്‌സ് ഓണ്‍ലൈന്‍ സീരീസില്‍ പുറത്തിറങ്ങിയ 'ഖാഗെ: ദി ബിഹാര്‍ ചാപ്‌റ്ററി'ലായിരുന്നു താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കൂടാതെ, 'സ്വര്‍ണ്‍ സ്വര്‍ ഭാരത്' എന്ന റിയാലിറ്റി ഷോയില്‍ അദ്ദേഹം അവതാരകനായി. ആര്‍മി, ഭിര്‍ ഹേര ഭേരി, തേരേ നാം, ലക്ക്, ഏജന്‍റ് വിനോദ്, മുക്കാബ്‌സ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ലൗ യൂ ലോക്‌തന്ത്ര' എന്ന ചിത്രമായിരുന്നു ഏറ്റവും ഒടുവിലത്തെ അദ്ദേഹത്തിന്‍റെ ഹിന്ദി ചിത്രം.

കാസ്‌റ്റിങ് കൗച്ച് എന്നത് സിനിമ മേഖലയില്‍ ഒരു പുതിയ അനുഭവമല്ല. നിരവധി താരങ്ങളാണ് തങ്ങള്‍ക്ക് നേരിട്ട കാസ്‌റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്. ഈ അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ വെളിപ്പെടുത്തലായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടേത്.

കാസ്‌റ്റിങ് കൗച്ചിനെക്കുറിച്ച് നയന്‍താര:അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തില്‍ സിനിമയിലെ കാസ്‌റ്റിങ് കൗച്ചിനെക്കുറിച്ച് താരം പറഞ്ഞിരുന്നു. സിനിമയില്‍ തനിക്ക് പ്രധാന വേഷം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും പകരം ചില വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടതായി നയന്‍താര തുറന്നു പറഞ്ഞു. കാസ്‌റ്റിങ് കൗച്ചിനെക്കുറിച്ചുള്ള നയന്‍താരയുടെ വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നയന്‍താരയുടെ കരിയറിന്‍റെ തുടക്കത്തിലായിരുന്നു സംഭവം. പക്ഷേ, തനിക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ് താരം ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ വലിയ ഓഫറുകള്‍ വന്നിരുന്നുവെന്നും മുഖത്ത് നോക്കി ആവശ്യം പ്രകടിപ്പിച്ചവരോട് അപ്പോള്‍ തന്നെ പറ്റില്ലെന്ന് മറുപടി നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു.

ABOUT THE AUTHOR

...view details