കേരളം

kerala

ETV Bharat / entertainment

ട്രെന്‍ഡായി രഞ്ജിതമേ! ആടിയും പാടിയും വിജയ്‌; വാരിസ് ഗാനത്തിന് 21 മില്യണ്‍ കാഴ്‌ചക്കാര്‍ - വിജയ് രശ്‌മിക മന്ദാന പുതിയ ചിത്രം

Varisu song: 'വാരിസി'ലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം ട്രെന്‍ഡിങില്‍. 'രഞ്ജിതമേ' എന്ന ഗാനമാണ് യൂട്യൂബ് ട്രെന്‍ഡിങ്‌ ലിസ്‌റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്

Varisu song  Varisu  Varisu song Ranjithame  Ranjithame  Varisu song Ranjithame in trending  Varisu song sung by Vijay  Varisu first single song  Rashmika Mandanna with Vijay  Varisu cast and crew  Varisu Pongal release
ട്രെന്‍ഡായി രഞ്ജിതമേ! ആടിയും പാടിയും വിജയ്‌; വാരിസ് ഗാനത്തിന് 21 മില്യണ്‍ കാഴ്‌ചക്കാര്‍

By

Published : Nov 7, 2022, 10:53 AM IST

Varisu first single song: പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രമാണ് വിജയ്‌ നായകനായെത്തുന്ന 'വാരിസ്'. സിനിമയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങിയിരുന്നു. ശേഷം ഗാനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍.

Varisu song Ranjithame in trending: 'വാരിസി'ലെ 'രഞ്ജിതമേ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണിപ്പോള്‍. യൂട്യൂബ്‌ ട്രെന്‍ഡിങ്‌ പട്ടികയിലും ഗാനമുണ്ട്. യൂട്യൂബ്‌ ട്രെന്‍ഡിങില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ 'രഞ്ജിത'മേ ഗാനം. ഒരു ദിവസം പിന്നിടുമ്പോള്‍ 21 ദശലക്ഷത്തിലധികം പേരാണ് ഗാനം കണ്ടിരിക്കുന്നത്.

Varisu song sung by Vijay: വിജയ്‌ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയ്‌യും എംഎം മാനസിയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്‍റെ വരികള്‍ക്ക് എസ്‌.തമന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Rashmika Mandanna with Vijay: രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായെത്തുന്നത്. പുറത്തിറങ്ങിയ 'രഞ്‌ജിതമേ' ലിറിക്കല്‍ വീഡിയോ ഗാനത്തില്‍ വിജയ്‌, രശ്‌മിക എന്നിവരുടെ നൃത്തച്ചുവടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാനി മാസ്‌റ്റര്‍ ആണ് നൃത്ത സംവിധാനം.

Varisu cast and crew: വംശി പൈഡിപ്പിള്ളി ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ്‌ രാജ്‌, പ്രഭു, ശരത്‌ കുമാര്‍, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, ഖുശ്‌ബു, ശ്രീമാന്‍, സംയുക്താ ഷണ്‍മുഖനാഥന്‍, സംഗീതാ ക്രിഷ്, ജോണ്‍ വിജയ്‌, സഞ്ജന, ഭരത് റെഡ്ഡി, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Varisu Pongal release: സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. പൊങ്കല്‍ റിലീസായാകും ചിത്രം തിയേറ്ററുകളിലെത്തുക.

Also Read:'ജവാനിൽ കിങ് ഖാനോടൊപ്പം ദളപതിയും'? അഭ്യൂഹങ്ങൾക്ക് ശക്‌തി പകർന്ന് അറ്റ്‌ലിയുടെ പിറന്നാൾ ചിത്രം

ABOUT THE AUTHOR

...view details