മുംബൈ :ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രശ്‌മിക മന്ദാന. ചുരുക്കം സിനിമകളിലേ വേഷമിട്ടിട്ടുള്ളൂവെങ്കിലും ഏറെ ആരാധകരെ സമ്പാദിക്കാൻ താരത്തിന് ഇതിനകം സാധിച്ചു. എന്നാൽ അടുത്തിടെ നടന്ന 2023 സീ സിനിമ അവാർഡ് വേദിയിൽ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചുവെന്ന് കാണിച്ച് സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് നടി.
ധരിച്ച വസ്‌ത്രത്തിൻ്റെ ഇറക്കം കുറഞ്ഞുപോയി എന്നതാണ് രശ്‌മിക നേരിടുന്ന പ്രധാന വിമർശനം. പ്രശസ്‌തി പിടിച്ചുപറ്റാനായി വസ്‌ത്രത്തിൻ്റെ ഇറക്കം കുറച്ച് നടി ഇപ്പോൾ ഉർഫി ജാവേദിന് പഠിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്‍റെ ആക്ഷേപം. അവാർഡ് ദാനത്തിന് ശേഷമുള്ള റെഡ് കാർപ്പറ്റ് സെഷനിൽ രശ്‌മിക ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.