Rashmika Mandanna about her role in Varisu: ദളപതി വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‌ത ചിത്രത്തില്‍ രശ്‌മിക മന്ദാനയാണ് നായികയായെത്തിയത്. ഇപ്പോഴിതാ 'വാരിസി'ലെ തന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
Rashmika Mandanna about Varisu role: 'വാരിസി'ല്‍ തനിക്ക് കാര്യമായി ചെയ്യാന്‍ ഒന്നുമില്ലാഞ്ഞിട്ടും ചിത്രം തെരഞ്ഞെടുത്തതിനുള്ള കാരണമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രശ്‌മിക ഇക്കാര്യം പങ്കുവച്ചത്. 'രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാന്‍ ആ സിനിമ ചെയ്‌തു എന്നത് എന്‍റെ തെരഞ്ഞെടുപ്പായിരുന്നു. രണ്ട് പാട്ടുകള്‍ അല്ലാതെ ചെയ്യാന്‍ ഒന്നുമില്ലെന്ന് ഞാന്‍ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂര്‍വമായ തീരുമാനത്തിന് കാരണം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നതായിരുന്നു. വളരെ കാലമായി ഞാന്‍ ആരാധിക്കുന്ന ഒരാളാണ് വിജയ് സാര്‍ എന്നതും കാരണമാണ്' - രശ്‌മിക മന്ദാന പറഞ്ഞു.
Rashmika has been criticized after Varisu release: 'വാരിസ്' പുറത്തിറങ്ങിയതിന് പിന്നാലെ രശ്‌മികയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്നിട്ടും 'വാരിസി'ല്‍ എന്തിനാണ് അഭിനയിച്ചത് എന്നായിരുന്നു താരത്തോടുള്ള ആരാധകരുടെ ചോദ്യം.
Also Read:'ഖുഷ്‌ബുവിന്‍റെ സിനിമ കാണാന്‍ പോയത് കാമുകിക്കൊപ്പം'; ആരാധകരാണ് ലഹരി, വാരിസ് ഓഡിയോ ലോഞ്ചില്‍ വിജയ്
Vijay about Varisu: 'വാരിസ്' ഒരു കംപ്ലീറ്റ് ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആണെന്ന് മുമ്പൊരിക്കല്‍ വിജയ് പറഞ്ഞിരുന്നു. ജീവിതത്തില്‍ മറക്കാനാകാത്ത സിനിമ സമ്മാനിച്ചതിന് സംവിധായകന്‍ വംശി പൈഡിപ്പള്ളിക്ക് താരം നന്ദിയും രേഖപ്പെടുത്തിയിരുന്നു.
Rashmika first time with Vijay: ഇതാദ്യമായാണ് വിജയ്‌ക്കൊപ്പം രശ്‌മിക അഭിനയിക്കുന്നത്. എസ്.ജെ സൂര്യയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. വിജയ്‌യും എസ്.ജെ സൂര്യയും ഒന്നിച്ചെത്തിയ നാലാമത്തെ ചിത്രം കൂടിയായിരുന്നു 'വാരിസ്'. സിനിമയില്‍ പ്രതിനായകനായി പ്രകാശ് രാജും വേഷമിട്ടിരുന്നു. കൂടാതെ പ്രഭു, ജയസുധ, ശ്രീകാന്ത്, സംഗീത കൃഷ്, ഷാം, സംയുക്ത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
Vijay s 66th movie: 'ബോസ് മടങ്ങി വരുന്നു' (ദി ബോസ് റിട്ടേണ്‍സ്) എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങിയത്. വിജയ്‌യുടെ 66ാമത്തെ ചിത്രമായിരുന്നു 'വാരിസ്'. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിച്ചത്. വളര്‍ത്തച്ഛന്‍റെ മരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന കഥാപാത്രമായിരുന്നു താരത്തിന്‍റേത്. ശരത് കുമാര്‍ ആണ് 'വാരിസി'ല്‍ വിജയ്‌യുടെ അച്ഛനായെത്തിയത്.
Varisu crew members: ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. സംവിധായകന്‍ വംശി പൈഡിപ്പള്ളി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ഛായാഗ്രഹണം. എസ്.തമന്‍റേതായിരുന്നു സംഗീതം.
Varisu theatre responds: വന്‍ ഹൈപ്പോടുകൂടി ജനുവരി 11ന് പൊങ്കല്‍ റിലീസായെത്തിയ 'വാരിസ്' മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. രാജ്യമൊട്ടാകെ സമ്മിശ്ര പ്രതികരണമായിരുന്നു 'വാരിസി'ന് ലഭിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ ചിത്രം 210 കോടിയിലധികം രൂപ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.