മൈസൂര്‍ : നടിയും മോഡലുമായ രാഖി സാവന്തിന്‍റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിക്കെതിരെ പീഡന പരാതിയുമായി ഇറാനിയന്‍ യുവതി. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂരിലെ വിവി പുരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു ; രാഖി സാവന്തിന്‍റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ പരാതിയുമായി ഇറാനിയന്‍ യുവതി - രാഖി സാവന്ത് ഭര്‍ത്താവ്
ഇറാനിയന്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദില്‍ ഖാനെതിരെ മൈസൂര്‍ വിവി പുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്
ഇരുവരും തമ്മില്‍ അഞ്ച് വര്‍ഷത്തെ പരിചയമുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ വാഗ്‌ദാനം നല്‍കിയ ശേഷം വിവി പുരത്തുള്ള അപ്പാര്‍ട്ട്‌മെന്‍റിലെത്തിച്ച് പീഡിപ്പിച്ചു. ഇനിയെങ്കിലും വിവാഹം കഴിക്കാന്‍ അഞ്ച് മാസം മുന്‍പ് താന്‍ ആവശ്യപ്പെട്ടപ്പോഴും ആദില്‍ അക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന്, ഇക്കാര്യം പുറത്തുപറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ഇറാനിയന്‍ യുവതി പറയുന്നു. രാഖി സാവന്ത് നല്‍കിയ വഞ്ചന കേസില്‍ പൊലീസ് ആദിലിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.