മുംബൈ : സമൂഹമാധ്യങ്ങളില്‍ വൈറലായ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്‌ന ചിത്രങ്ങള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്‍വീര്‍ സ്‌ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
മുംബൈ ചെമ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് രണ്‍വീര്‍ സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഐടി ആക്‌ട്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് താരത്തിനെതിരെ കേസെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.