Ranveer goes nude for magazine: ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങ് എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ദീപികയ്‌ക്കൊപ്പവും തന്‍റെ വസ്‌ത്രങ്ങളുടെ പേരിലും പലപ്പോഴും താരം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംനേടിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടിന്‍റെ പേരിലാണ് താരം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Ranveer Singh photoshoot: പൂര്‍ണ നഗ്‌നനായി ക്യാമറയ്‌ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഏവരെയും ഞെട്ടിച്ചിട്ടിരിക്കുകയാണ് രണ്‍വീര്‍. പേപ്പര്‍ മാഗസിന് വേണ്ടി രണ്‍വീര്‍ ചെയ്‌ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ. പൂര്‍ണ നഗ്‌നനായുള്ള സൂപ്പര്‍താരത്തിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
The Last Bollywood Superstar: 'ദി ലാസ്‌റ്റ് ബോളിവുഡ് സൂപ്പര്‍ സ്‌റ്റാര്‍' എന്ന അടിക്കുറിപ്പോട് കൂടിയാണ് പേപ്പര്‍ മാഗസിന്‍ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. താരത്തിന്‍റെ ഈ ചിത്രത്തിന് താഴെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. അതേസമയം താരം ഇതുവരെ ഈ ചിത്രങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Ranveer Singh about nude photoshoot: തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീറിന് തന്‍റേതായ ചില ആശയങ്ങളുണ്ട്. 'എനിക്ക് വളരെ നഗ്‌നമായ ഒരു ആത്മാവുണ്ട്. ഫിസിക്കലി നഗ്‌നനാവുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. കാണുന്നവര്‍ക്ക് അത് അരോചകമായിരിക്കും. പക്ഷേ ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആണ്', മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ പറഞ്ഞു.
സന്തോഷമായാലും ദു:ഖമായാലും അതിന്‍റെ ഏറ്റവും ഉന്മാദമായ അവസ്‌ഥ തന്നിലുണ്ടാകുമെന്ന് താരം പറഞ്ഞു. 'തനിക്ക് വളരെ ഡിസ്‌റ്റോപിക് വീക്ഷണമുണ്ട്. ലോകത്തെ കുറിച്ചുള്ള വളരെ വിചിത്രമായ ധാരണകളും ഉണ്ട്. കലിയുഗത്തിന്‍റെ ഏറ്റവും മോശം ഭാഗമായ ഘോര്‍ കലിയുഗത്തില്‍ ഞാന്‍ ശരിക്കും വിശ്വസിക്കുന്നു. എല്ലാം തകിടം മറഞ്ഞു. ഈ ജീവിതയാത്ര ഒരു വേദനാജനകമായ യാത്രയാണെന്ന് ഞാന്‍ മനസിലാക്കുന്നു. അത് നിലനില്‍ക്കുന്നത് തന്നെ വേദനാജനകമാണ്.
എനിക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളോടും ഞാന്‍ ഹൈപ്പര്‍-സെന്‍സിറ്റീവ് ആണ്. അത് ഞാന്‍ എന്തായിരിക്കുന്നുവോ അതാണ്. അങ്ങനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥമായിരിക്കുന്നത്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ തോന്നുന്നു. എനിക്ക് ദേഷ്യമുണ്ടെങ്കില്‍, എനിക്ക് ശരിക്കും ദേഷ്യം വരും. എനിക്ക് സങ്കടമുണ്ടെങ്കില്‍ എനിക്ക് ശരിക്കും സങ്കടം വരും. ഞാന്‍ സന്തോഷവാനാണെങ്കില്‍ എനിക്ക് ശരിക്കും സന്തോഷമാകും. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിവസേന ഞാന്‍ തളര്‍ന്നു പോകും'. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ സിങ് ഇതിന് മുമ്പും യൂണിക്ക് ഫോട്ടോഷൂട്ടുകള്‍ ചെയ്‌ത് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ദീപിക പദുകോണും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുയാണ്. രണ്‍വീറിനെ ഈ ഫോട്ടോഷൂട്ടിന് അനുവദിച്ച ഭാര്യയും നടിയുമായ ദീപികയെ അഭിനന്ദിച്ചും നിരവധി ആരാധകര്‍ രംഗത്തെത്തി. രണ്‍വീറിന്‍റെ ഈ ഫോട്ടോഷൂട്ടില്‍ ദീപികയ്‌ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തു. 'ഭാര്യ ഈ ഫോട്ടോഷൂട്ടിന് അനുവദിച്ചോ?', മറ്റൊരാള്‍ കുറിച്ചു.
Ranveer Singh upcoming movies: 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ താരം. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ രണ്‍വീറിന്‍റെ നായിക. ധര്‍മ്മേന്ദ്ര, ശബാന ആസ്‌മി, ജയ ബച്ചന്‍ എന്നിവരും സിനിമയില്‍ അണിനിരക്കും. രോഹിത് ഷെട്ടിയുടെ 'സര്‍ക്കസ്' ആണ് രണ്‍വീറിന്‍റെ മറ്റൊരു പുതിയ ചിത്രം. 'സര്‍ക്കസില്‍' പൂജ ഹെഗ്‌ഡെയാണ് രണ്‍വീറിന്‍റെ നായിക. 2022 ക്രിസ്‌മസ് റിലീസായാണ് ചിത്രം എത്തുക.
Also Read: കല്ലെറിഞ്ഞിട്ടും ചുംബനം നിര്‍ത്താതെ ദീപികയും രണ്‍വീറും