കേരളം

kerala

ETV Bharat / entertainment

റാണി ചിത്തിര മാര്‍ത്താണ്ഡിയിലെ ആശുപത്രി പ്രണയം! 'ആരും കാണാ കായല്‍ കുയിലേ' ഗാനം ശ്രദ്ധേയം - Josekutty Jacob

റാണി ചിത്തിര മാര്‍ത്താണ്ഡയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആരും കാണാ കായല്‍ കുയിലേ എന്ന ഗാനമാണ് റിലീസായത്.

Rani Chithira Marthanda movie song  Rani Chithira Marthanda  Aarum Kaana Kayal Kuyile released  Aarum Kaana Kayal Kuyile  റാണി ചിത്തിര മാര്‍ത്താണ്ഡയിലെ ആദ്യ ഗാനം  റാണി ചിത്തിര മാര്‍ത്താണ്ഡ  ആരും കാണാ കായല്‍ കുയിലേ  ഒരു ആശുപത്രി പ്രണയം  ജോസ്‌കുട്ടിയുടെയും കീര്‍ത്തനയുടെയും  ആരും കാണാ കായല്‍ കുയിലേ ശ്രദ്ധേയം  ജോസ്‌കുട്ടി  കീര്‍ത്തന  പിങ്കു പീറ്റര്‍  Pinku Peter  Josekutty Jacob  Keerthana Sreekumar
ജോസ്‌കുട്ടിയുടെയും കീര്‍ത്തനയുടെയും ഒരു ആശുപത്രി പ്രണയം! ആരും കാണാ കായല്‍ കുയിലേ ശ്രദ്ധേയം

By

Published : Aug 5, 2023, 11:03 AM IST

ജോസ്‌കുട്ടി ജേക്കബിനെയും കീര്‍ത്തനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പിങ്കു പീറ്റര്‍ (Pinku Peter) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ' (Rani Chithira Marthanda). ചിത്രത്തിലെ മനോഹര പ്രണയ ഗാനം പുറത്തിറങ്ങി. 'ആരും കാണാ കായല്‍ കുയിലേ' (Aarum Kaana Kayal Kuyile) എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ജോസ്‌കുട്ടിയും (Josekutty Jacob) കീര്‍ത്തനയും (Keerthana Sreekumar) അവതരിപ്പിക്കുന്ന പ്രണയ നിമിഷങ്ങളാണ് 3.56 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍ ദൃശ്യമാകുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ ഈ ഗാനം സംഗീതാസ്വാദകരുടെ കാതിനെയും മനസിനെയും കുളിരണിയിപ്പിക്കും.

വിനായക് ശശികുമാറിന്‍റെ ഗാന രചനയില്‍ മനോജ് ജോര്‍ജിന്‍റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആണ് ഈ മനോഹര പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 'റാണി ചിത്തിര മാര്‍ത്താണ്ഡ'യിലെ ആദ്യ ഗാനം കൂടിയാണിത്.

കുട്ടനാട്ടുകാരുടെ ജീവിത പരിസരങ്ങളുമായി ബന്ധപ്പെടുത്തി ഒരു റൊമാന്‍റിക് കോമഡി ജോണറിലാണ് സംവിധായകന്‍ 'റാണി ചിത്തിര മാര്‍ത്താണ്ഡ' ഒരുക്കിയിരിക്കുന്നത്. കുട്ടനാടുള്ള ഒരു അച്ഛന്‍റെയും മകന്‍റെയും അവരുമായി ബന്ധപ്പെട്ടുള്ളവരുടെയും ജീവിതങ്ങള്‍ സിനിമയില്‍ പറയുന്നു. ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്നും മകന്‍ ആ ബിസിനസ് ഏറ്റെടുക്കുകയും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ'യുടെ കഥ.

Also Read:Milky Beauty Song Promo| 'മിൽക്കി ബ്യൂട്ടി'ക്ക് ചുവടുവച്ച് തമന്നയും ചിരഞ്ജീവിയും; 'ഭോലാ ശങ്കറി'ലെ ഗാനം ഉടനെത്തും, പ്രമോ പുറത്ത്

ജോസ്‌കുട്ടി, കീര്‍ത്തന എന്നിവരെ കൂടാതെ കോട്ടയം നസീര്‍, ഷിന്‍സ് ഷാന്‍, വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, അബു വളയംകുളം, കിരണ്‍ പിതാംബരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. കലാസംവിധാനം - ഔസേഫ് ജോണ്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - ലേഖ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്, കൊറിയോഗ്രഫി - വിജി സതീഷ്, വിഎഫ്‌എക്‌സ്‌ - മേരകി, ഗാന രചന - വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്‌ - എംഎസ് നിഥിന്‍, നിഖില്‍ രാജ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ - അനന്ദു ഹരി, ഡിഐ കളറിസ്‌റ്റ് ആര്‍ മുത്തുരാജ്, അസോസിയേറ്റ് ക്യാമറ - തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ആദര്‍ശ് സുന്ദര്‍, സ്‌റ്റില്‍സ്‌ - ഷെബീര്‍ ടികെ, ഡിസൈന്‍സ് - യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:'പാപ്പച്ചന്‍ ഒളിവിലാണ്' മുതല്‍ 'കൊറോണ ധവാന്‍' വരെ ; ഈ വെള്ളിയാഴ്‌ച തിയേറ്ററുകളില്‍ എത്തിയത് 7 മലയാള ചിത്രങ്ങള്‍

ABOUT THE AUTHOR

...view details