റാഞ്ചി:കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻസ് നിർമിച്ച ‘ജുഗ് ജുഗ് ജീയോ’ ജൂണ്‍ 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി റാഞ്ചി കൊമേഷ്യല്‍ കോടതി തള്ളി. ചിത്രത്തിനായി തന്‍റെ തിരക്കഥ മോഷ്‌ടിച്ചുവെന്നാരോപിച്ച് എഴുത്തുകാരനായ വികാസ് സിങ്ങാണ് കോടതിയെ സമീപിച്ചിരുന്നത്.
തിരക്കഥ മോഷണാരോപണം തള്ളി; കരണ്‍ ജോഹറിന്‍റെ ജുഗ് ജുഗ് ജീയോ ജൂണ്‍ 24ന് തിയേറ്ററുകളില്‍ - ജഗ് ജഗ് ജീയോ
തിരക്കഥ മോഷ്‌ടിച്ചുവെന്നാരോപിച്ച് എഴുത്തുകാരനായ വികാസ് സിങ്ങാണ് കോടതിയെ സമീപിച്ചിരുന്നത്.
പകര്‍പ്പവകാശ നിയമപ്രകാരം കരൺ ജോഹറിനും ധർമ പ്രൊഡക്ഷൻസിനുമെതിരായാണ് ഹര്‍ജി നല്‍കിയിരുന്നത്. ബണ്ണി റാണി എന്ന തന്‍റെ കഥ കരൺ ജോഹറിന് നേരത്തെ അയച്ചിരുന്നു. എന്നാല്‍ അതുതിരികെ നല്‍കിയ ശേഷം തന്നെ അറിയിക്കാതെ അതേ കഥയിലാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ കണ്ടപ്പോഴാണ് തിരക്കഥ മോഷ്‌ടിക്കപ്പെട്ടുവെന്ന് മനസിലായതെന്നുമാണ് വികാസ് സിങ് കോടതില്‍ വാദിച്ചത്.
എന്നാല്‍ കോടതിയിലെ പ്രദർശനത്തിന് ശേഷം ചിത്രം റിലീസ് ചെയ്യാന്‍ ജഡ്‌ജി മനോജ് ചന്ദ്ര ഝാ അനുമതി നല്‍കുകയായിരുന്നു.