മണാലി (ഹിമാചൽ പ്രദേശ്): രൺബീർ കപൂറും രശ്‌മിക മന്ദാനയും അഭിനയിക്കുന്ന "ആനിമൽ" എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹിമാചൽ പ്രദേശിലെ മണാലിയിൽ ആരംഭിച്ചു. വെള്ളിയാഴ്‌ച (22.04.2022) ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിലൂടെയാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം അറിയിച്ചത്. സിനിമയിലെ ഒരു അംഗം ക്ലാപ്പർബോർഡ് പിടിച്ച് നിൽക്കുന്ന ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത് .
രൺബീർ-രശ്‌മിക ചിത്രം "ആനിമൽ" ഷൂട്ടിന് മണാലിയിൽ തുടക്കം - ആനിമൽ
ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ട്വിറ്ററിലൂടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം പങ്കുവെച്ചത്
![രൺബീർ-രശ്‌മിക ചിത്രം "ആനിമൽ" ഷൂട്ടിന് മണാലിയിൽ തുടക്കം Ranbir Rashmika begin Animal shoot animal shoot begins ranbir kapoor begins animal shoot rashmika mandanna begins animal shoot ranbir kapoor film animal രൺബീർ-രശ്‌മിക ചിത്രം രൺബീർ-രശ്‌മിക ചിത്രം ആനിമൽ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആനിമൽ രൺബീർ-രശ്‌മിക ചിത്രം ആനിമൽ ഷൂട്ട് മണാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15086208-897-15086208-1650621773611.jpg)
രൺബീർ-രശ്‌മിക ചിത്രം "ആനിമൽ" ഷൂട്ടിന് മണാലിയിൽ തുടക്കം
ഒരു ഗ്യാങ്സ്റ്റർ ചിത്രമായ "ആനിമലിൽ" അക്രമാസക്തനായ നായകനായിട്ടാണ് രൺബീർ കപൂർ എത്തുന്നത്. സന്ദീപ് റെഡ്ഡി വങ്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ കപൂറും ബോബി ഡിയോളും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഒരു ക്രൈം ഡ്രാമയായ ഈ ചിത്രം 2023 ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യും.
Also read: രൺബീറിന്‍റെ നായികയായി രശ്‌മിക ; ഒന്നിക്കുന്നത് 'ആനിമലി'ല്‍