കേരളം

kerala

ETV Bharat / entertainment

'ഫിറ്റൂര്‍' ; അനുരാഗത്തില്‍ അലിഞ്ഞ്‌ രണ്‍ബീറും വാണി കപൂറും - Shamshera release

Ranbir Kapoor Vaani Kapoor new love anthem: രണ്‍ബീര്‍ കപൂറും വാണി കപൂറും ഒന്നിച്ചുള്ള പ്രണയഗാനമാണ് 'ഫിറ്റൂര്‍'; ഷംഷേരയിലൂടെ ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്‌

Ranbir Kapoor Vaani Kapoor new love anthem  Shamshera song Fitoor  Shamshera songs  Ranbir Kapoor love Fitoor  Ranbir Kapoor about Shamshera songs  Shamshera theme  Shamshera release  പ്രണയാനുരാഗത്തില്‍ അലിഞ്ഞ്‌ രണ്‍ബീറും വാണി കപൂറും
'നിന്‍റെ പ്രണയത്തിന്‍റെ പെരുമഴ എന്നില്‍ മോഹം നിറച്ചു'; പ്രണയാനുരാഗത്തില്‍ അലിഞ്ഞ്‌ രണ്‍ബീറും വാണി കപൂറും

By

Published : Jul 7, 2022, 7:33 PM IST

Shamshera new song : പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രമാണ് 'ഷംഷേര'. രണ്‍ബീര്‍ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‌ത ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമയിലെ 'ഫിറ്റൂര്‍' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌.

Shamshera song Fitoor: രണ്‍ബീര്‍ കപൂറും വാണി കപൂറും ഒന്നിച്ചുള്ള പ്രണയഗാനമാണ് 'ഫിറ്റൂര്‍'. ഷംഷേരയിലൂടെ ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്‌. അരിജിത്‌ സിങ്ങും നീതി മോഹനും ചേര്‍ന്നാണ് ഗാനാലാപനം. മിത്തൂണിന്‍റെ സംഗീതത്തില്‍ സംവിധായകന്‍ കരണ്‍ മല്‍ഹോത്രയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌.

Shamshera songs: നേരത്തെ പുറത്തിറങ്ങിയ 'ജി ഹൂസൂര്‍' എന്ന ഗാനവും ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റൊമാന്‍റിക്‌ ട്രാക്ക് 'ഫിറ്റൂറും' 'ഷംഷേര'യുടെ കഥയെ മുന്നോട്ടുനയിക്കുന്നതാണ്. സിനിമയിലെ പ്രണയ ട്രാക്ക് പ്രേക്ഷകരുമായി വലിയ രീതിയില്‍ വൈകാരികമായി ബന്ധിപ്പിക്കുമെന്നാണ് രണ്‍ബീറിന്‍റെ പ്രതീക്ഷ.

Ranbir Kapoor love Fitoor: 'ഫിറ്റൂര്‍ എനിക്ക് ഇഷ്‌ടമാണ്. ഇതൊരു മനോഹര റൊമാന്‍റിക് ട്രാക്കാണ്. ഈ മനോഹര പ്രണയ ഗാനം പ്രേക്ഷകര്‍ക്കും ഇഷ്‌ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ബിഗ്‌ സ്‌ക്രീനില്‍ ഫിറ്റൂര്‍ ഗംഭീരമായിരിക്കും. ഇതിന് റീമിക്‌സുകള്‍ ഇറക്കുകയില്ല. ഈ ലോകത്ത് അവയ്ക്ക് അവയുടേതായ സ്ഥാനമുണ്ട്‌. പ്രേക്ഷകര്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷേ യഥാര്‍ഥ ആശയങ്ങള്‍,കഥകള്‍,സംഗീതം,തുടങ്ങിയവയുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

Ranbir Kapoor about Shamshera songs: 'എന്‍റെ സിനിമകളുടെ സംഗീതത്തിലൂടെ എനിക്ക് വിജയവും ജനപ്രീതിയും ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. അത് മോഹിത് ചൗഹാനോ അരിജിത്‌ സിങ്ങോ പ്രീതമോ എആര്‍ റഹ്മാനോ ആരും ആയിക്കൊള്ളട്ടെ. ഒരു അഭിനേതാവെന്ന നിലയിലും താരമെന്ന നിലയിലും എന്‍റെ വളര്‍ച്ചയില്‍ ഞാനുമായി പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ വ്യത്യസ്‌ത സംഗീതജ്ഞര്‍ക്കും നിര്‍ണായക പങ്കുണ്ട്‌. മറ്റൊരു ചുവടുവയ്‌പ്പാണ് 'ഷംഷേര'.

'തീര്‍ച്ചയായും ഒരു പീരീഡ്‌ ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ആണ് 'ഷംഷേര'. അതിനാല്‍ ആ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലാണ് ചിത്രത്തിന്‌ വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്‌. വളരെ വ്യത്യസ്‌തമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്‌. എനിക്ക് ശരിക്കും ഇഷ്‌ടമുള്ള വ്യത്യസ്‌ത തരം സംഗീതത്തിന്‍റെ ഒരു സംയോജനമാണ് ഈ സിനിമയില്‍. പ്രേക്ഷകരും ഇത് ഇഷ്‌ടപ്പെടുമെന്നാണ് പ്രതീക്ഷ.'-ഷംഷേരയിലെ ഗാനങ്ങളെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

Shamshera theme: സാങ്കൽപ്പിക നഗരമായ കാസയുടെ പശ്ചാത്തലത്തിലാണ് 'ഷംഷേര'യുടെ ചിത്രീകരണം. ഒരു ഗോത്രത്തെ തടവിലാക്കി അടിമകളാക്കി മാറ്റുന്ന ക്രൂരനായ സ്വേച്ഛാധിപത്യ ജനറല്‍ ശുദ്ധ് സിങ്ങിന്‍റെ പീഡനത്തില്‍ നിന്നും പാവപ്പെട്ടവരെ രക്ഷിക്കുന്ന ഷംഷേര. ഇതാണ് കഥാപശ്ചാത്തലം. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്‍ബീര്‍ ഇരട്ട വേഷത്തിലാണ് സിനിമയില്‍ വേഷമിട്ടിരിക്കുന്നത്.

Shamshera release: അശുതോഷ്‌ റാണ, റോണിത്‌ റോയ്‌, സൗരഭ്‌ ശുക്ല എന്നിവരും ചിത്രത്തില്‍ അണിനിരക്കും. യഷ്‌ രാജ്‌ ഫിലിംസാണ് ഷംഷേരയുടെ നിര്‍മാണം. 2022 ജൂലൈ 22ന്‌ ചിത്രം തിയേറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും സിനിമ റിലീസ്‌ ചെയ്യും. ഐമാക്‌സ്‌ ഫോര്‍മാറ്റിലും ഷംഷേര പ്രദര്‍ശിപ്പിക്കും.

Also Read:'ആദ്യം പോയത് തെറ്റായ സ്ഥലത്ത്‌, പിന്നീട് കാർ അപകടത്തിൽ പെട്ടു'; വെളിപ്പെടുത്തലുമായി രണ്‍ബീര്‍

ABOUT THE AUTHOR

...view details