കേരളം

kerala

ETV Bharat / entertainment

സെല്‍ഫി എടുത്തത് ഇഷ്‌ടമായില്ല, ആരാധകന്‍റെ ഫോണ്‍ എടുത്തെറിഞ്ഞ്‌ രണ്‍ബീര്‍; വീഡിയോ വൈറല്‍ - Ranbir Kapoor Shraddha Kapoor combo

സെല്‍ഫി എടുക്കുന്നതിനിടെ പ്രകോപിതനായി രണ്‍ബീര്‍ കപൂര്‍. ആരാധകന്‍റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ദൂരേയ്‌ക്ക് എറിഞ്ഞ് താരം.

Annoyed Ranbir Kapoor throws fan s phone  Ranbir Kapoor throws fan s phone  സെല്‍ഫി എടുത്ത് ആരാധകരന്‍  ദേഷ്യപ്പെട്ട് രണ്‍ബീര്‍  രണ്‍ബീര്‍ ആരാധകന്‍റെ ഫോണ്‍ എടുത്തെറിഞ്ഞു  വീഡിയോ വൈറല്‍  രണ്‍ബീര്‍  ആരാധകന്‍റെ ഫോണ്‍ എടുത്തെറിഞ്ഞ്‌ രണ്‍ബീര്‍  രണ്‍ബീര്‍ കപൂര്‍  Ranbir annoyed and snatched away fan s phone  രണ്‍ബീറിനൊപ്പം ആരാധകന്‍ സെല്‍ഫി  രണ്‍ബീറിന്‍റെ വീഡിയോ  Ranbir posing pictures with fan  Ranbir fans believe that it is an upcoming ad  Ranbir Kapoor latest movies  Ranbir Kapoor upcoming movies  Ranbir Kapoor Shraddha Kapoor combo  സെല്‍ഫി എടുക്കുന്നതിനിടെ പ്രകോപിതനായി രണ്‍ബീര്‍
ദേഷ്യപ്പെട്ട് ആരാധകന്‍റെ ഫോണ്‍ എടുത്തെറിഞ്ഞ്‌ രണ്‍ബീര്‍

By

Published : Jan 27, 2023, 5:53 PM IST

Ranbir Kapoor throws fan s phone: ആരാധകനോട് പ്രകോപിതനായ രണ്‍ബീര്‍ കപൂറിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. രണ്‍ബീറിനൊപ്പം സെല്‍ഫി എടുത്ത ആരാധകന്‍റെ ഫോണ്‍ ദൂരേയ്‌ക്ക് വലിച്ചെറിഞ്ഞ് താരം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

Ranbir annoyed and snatched away fan s phone: ആരാധകന്‍ ഒന്നില്‍ കൂടുതല്‍ തവണ സെല്‍ഫി എടുത്തതാകാം രണ്‍ബീര്‍ കപൂറിനെ പ്രകോപിതനാക്കിയത്. ആരാധകനൊപ്പം ആദ്യ തവണ സെല്‍ഫി എടുക്കുമ്പോള്‍ ചിരിച്ച് കൊണ്ട് നിന്ന താരത്തിന്‍റെ മുഖഭാവം പെട്ടെന്ന് മാറുകയായിരുന്നു. വീണ്ടും വീണ്ടും സെല്‍ഫി എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി രണ്‍ബീര്‍ എറിയുകയായിരുന്നു.

Ranbir posing pictures with fan: രണ്‍ബീറിനൊപ്പം ആരാധകന്‍ ആദ്യം കുറച്ച് സെല്‍ഫി എടുത്തെങ്കിലും, എടുത്ത ചിത്രങ്ങളില്‍ സംതൃപ്‌തനാവാത്ത ആരാധകന്‍ വീണ്ടും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മൂന്നാം തവണയും രണ്‍ബീറിനൊപ്പം ആരാധകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് താരം രോക്ഷാകുലനായത്. രണ്‍ബീറിന്‍റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി കഴിഞ്ഞു. നീല ഡെനിമും വെള്ള ടീ ഷര്‍ട്ടും നീല ജാക്കറ്റുമാണ് രണ്‍ബീര്‍ ധരിച്ചിരിക്കുന്നത്.

രണ്‍ബീറിന്‍റെ ഈ പ്രവൃത്തിയില്‍ ആരാധകര്‍ ഒന്നടങ്കം ഞെട്ടലിലാണ്. നിരവധി പേരാണ് താരത്തിന്‍റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. പുതിയ പരസ്യത്തിനായുള്ളതാണ് ഈ വീഡിയോ എന്നാണ് ആരാധകരില്‍ ചിലര്‍ വിശ്വസിക്കുന്നത്.few fans believe that a video is an act for an upcoming ad

Ranbir fans believe that it is an upcoming ad: 'ഒരു പരസ്യം പോലെ തോന്നുന്നു!' -ഇപ്രകാരമാണ് ഒരു കമന്‍റ്. 'ഇതൊരു ഫോണ്‍ കൊമേഴ്‌ഷ്യലാണ് സുഹൃത്തുക്കളെ, എല്ലാം സെന്‍സേഷണല്‍ അല്ലേ'-മറ്റൊരാള്‍ കുറിച്ചു. 'പബ്ലിസിറ്റി സ്‌റ്റണ്ട്, വ്യാജമായ സ്‌ക്രിപ്‌റ്റിംഗ്' -ഇപ്രകാരമാണ് മറ്റൊരാളുടെ കമന്‍റ്‌.

Ranbir Kapoor latest movies: രണ്‍ബീര്‍ കപൂറിന്‍റേതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് 'അനിമല്‍'. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലാണ് താരമിപ്പോള്‍. ഷൂട്ടിംഗില്‍ നിന്നും ഇടവേള എടുത്ത് താരം ആലിയക്കൊപ്പം കഴിഞ്ഞ ദിവസം 'പഠാന്‍' കാണാന്‍ പോയിരുന്നു. സിനിമ കണ്ട ശേഷം ആലിയ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ 'പഠാന്‍റെ' പോസ്‌റ്റര്‍ പങ്കിടുകയും ചെയ്‌തിരുന്നു. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരെ ടാഗും ചെയ്‌തിട്ടുണ്ട് താരം.

Ranbir Kapoor upcoming movies: സന്ദീപ് റെഡ്ഡിയുടെ 'വാംഗ' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം. രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ രണ്‍ബീറിന്‍റെ നായികയായെത്തുക. 'തൂ ജൂട്ടി മെയിന്‍ മക്കര്‍' ആണ് റിലീസിനൊരുങ്ങുന്ന രണ്‍ബീറിന്‍റെ മറ്റൊരു പുതിയ ചിത്രം. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക.

Ranbir Kapoor Shraddha Kapoor combo: ഇതാദ്യമായാണ് ശ്രദ്ധ കപൂറും രണ്‍ബീര്‍ കപൂറും ഒന്നിച്ചെത്തുന്നത്. കൊവിഡിന് ശേഷമുള്ള ശ്രദ്ധയുടെ ആദ്യ ചിത്രം കൂടിയാണിത്. റൊമാന്‍റിക് കോമഡി വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ലൗ രഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹോളി റിലീസായി മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യും.

Also Read:പുതിയ വീടിന്‍റെ നിര്‍മാണ പുരോഗതി പരിശോധിച്ച് രണ്‍ബീറും നീതു കപൂറും

ABOUT THE AUTHOR

...view details