Sad song from Tu Jhoothi Main Makkaar out: ബോളിവുഡ് താരം റണ്‍ബീര്‍ കപൂറിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'തൂ ജൂട്ടി മേം മക്കാര്‍'. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. ഹോളി റിലീസായി മാര്‍ച്ച് 8ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ പുതിയ ട്രാക്ക് ശ്രദ്ധ നേടുകയാണ്.
Tu Jhoothi Main Makkaar unveiled fourth track titled O Bedardeya: 'തൂ ജൂട്ടി മേം മക്കാറി'ലെ ശോക ഗാനമായ 'ഓ ബേദര്‍ദേയ' ആണിപ്പോള്‍ ആരാധകരുടെ ചുണ്ടുകളില്‍. ചിത്രത്തിലെ നാലാമത്തെ ട്രാക്കാണിത്. 2.51 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഗാനത്തില്‍ റണ്‍ബീര്‍ കപൂറിന്‍റെയും ശ്രദ്ധ കപൂറിന്‍റെയും വൈകാരിക ഭാവങ്ങളാണ് കാണാനാവുക.
Tu Jhoothi Main Makkaar marks first collaboration of Ranbir and Shraddha: 'തൂ ജൂട്ടി മേം മക്കാറി'ലൂടെ ഇതാദ്യമായാണ് റണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും ബിഗ്‌സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതത്തിന്‍റെ സംഗീതത്തില്‍ അരിജിത് സിംഗ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Composer Pritam shared O Bedardeya on his Instagram feed:സംഗീത സംവിധായകന്‍ പ്രീതം തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഗാനം പങ്കുവയ്‌ക്കുകയായിരുന്നു. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളുമായും ആശംസകള്‍ അറിയിച്ചും നിരവധി പേര്‍ കമന്‍റ് ബോക്‌സില്‍ എത്തി.
Fans rushed to the comment section of O Bedardeya song: 'ശബ്‌ദത്തിന്‍റെ രാജാവ് അരിജിത് സിംഗ്' -എന്ന് ഒരാള്‍ കുറിച്ചു. 'അരിജിത് സിംഗിനും പ്രീതത്തിനും മാത്രമേ ഇതുപോലെയുള്ള ഗാനങ്ങള്‍ സമ്മാനിക്കാന്‍ കഴിയൂ' -മറ്റൊരാള്‍ കുറിച്ചു. 'മികച്ച കോമ്പോകളില്‍ ഒന്നാണ് പ്രീതം-അരിജിത്', 'ഗംഭീരം', 'എന്തൊരു സംഗീതമാണ്', 'എത്ര മനോഹരമായ മെലഡി' -തുടങ്ങി നിരവധി കമന്‍റുകളാണ് വരുന്നത്.