Shamshera teaser: രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ പീരിഡ് ചിത്രം ഷംഷേരയുടെ ടീസര്‍ പുറത്തിറങ്ങി. 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യങ്ങളാണ് ദൃശ്യമാവുക. രണ്‍ബീറും സഞ്ജയ് ദത്തും ടീസറില്‍ മിന്നി മറയുന്നുണ്ട്.
Sanjay Dutt as Ranbir Kapoor enemy: ചിത്രത്തില്‍ കൊള്ളക്കാരന്‍റെ വേഷമാണ് രണ്‍ബീര്‍ കപൂറിന്. സഞ്‌ജയ് ദത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായും വേഷമിടുന്നു. രണ്‍ബീറിന്‍റെ ബദ്ധവൈരിയായാണ് ചിത്രത്തില്‍ സഞ്‌ജയ് ദത്ത് എത്തുക. നിര്‍ദയനായ, കരുണയില്ലാത്ത വില്ലന്‍റെ വേഷമാണ് സിനിമയില്‍ സൂപ്പര്‍താരം അവതരിപ്പിക്കുന്നത്.
Shamshera first look poster | Ranbir Kapoor look in Shamshera: അടുത്തിടെ ഷംഷേരയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി കയ്യില്‍ ആയുധവുമായി നില്‍ക്കുന്ന രണ്‍ബീറിന്‍റെ പോസ്‌റ്റര്‍ ആലിയ ഭട്ടാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. രണ്‍ബീറും പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.