Shamshera poster: ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഷംഷേര'. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഗംഭീര മേക്കോവറിലാണ് 'ഷംഷേര'യുടെ പോസ്‌റ്ററില്‍ രണ്‍ബീറിനെ കാണിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തി കയ്യില്‍ ഒരു ആയുധവുമായി നില്‍ക്കുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
Shamshera poster leaked: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രങ്ങളിലൊന്നാണ് 'ഷംഷേര'. 'ഷംഷേര'യിലെ താരത്തിന്‍റെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വര്‍ധിച്ചു. നിരവധി ഫാന്‍ പേജുകളിലൂടെയും മറ്റുമാണ് ഷംഷേര പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായത്. അണിയറപ്രവര്‍ത്തകര്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ മറച്ചുവെങ്കിലും പോസ്‌റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.