കേരളം

kerala

ETV Bharat / entertainment

പിതാവിനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന മകൻ ; രൺബീറിന്‍റെ 'ആനിമൽ' ട്രെയിലർ പുറത്ത് - രൺബീറിന്‍റെ ആനിമൽ ട്രെയിലർ പുറത്ത്

'Animal' will hit theaters on December 1 : കെട്ടിലും മട്ടിലും പുതുമയുമായി രൺബീർ കപൂർ. ചോരയിൽ കുതിർന്ന അച്ഛൻ - മകൻ ബന്ധത്തിന്‍റെ കഥ പറയുന്ന 'ആനിമൽ' ഡിസംബർ 1ന് തിയേറ്ററുകളിലേക്ക്

Animal trailer out  Ranbir Kapoor  Sandeep Reddy Vanga  rashmika mandanna  entertainment  bollywood  Ranbir Kapoor Sandeep Reddy Vanga animal trailer  Ranbir Kapoor Starrer Animal trailer out  Animal hits theaters on December 1  Animal will hit theaters on December 1  Animal release  രൺബീറിന്‍റെ അനിമൽ ട്രെയിലർ പുറത്ത്  അനിമൽ ട്രെയിലർ  അനിമൽ  അനിമൽ ഡിസംബർ 1ന് തിയേറ്ററുകളിലേക്ക്  അനിമൽ ഡിസംബർ 1ന്  അനിമൽ റിലീസ്  Sandeep Reddy Vanga new movie  രശ്‌മിക മന്ദാന  Rashmika Mandana animal movie
Ranbir Kapoor Starrer Animal trailer out

By ETV Bharat Kerala Team

Published : Nov 23, 2023, 4:59 PM IST

ഹൈദരാബാദ് : ഒടുവിൽ ആനിമൽ സിനിമയുടെ ട്രെയിലറിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. രൺബീർ കപൂറും രശ്‌മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ഗ്യാങ്സ്റ്റർ-ആക്ഷൻ-ത്രില്ലർ ചിത്രം 'ആനിമലി'ന്‍റെ ട്രെയിലർ പുറത്തുവന്നു. ഉദ്വേഗഭരിതമായ, പവർപാക്ക്‌ഡ് ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുകയാണ് (Ranbir Kapoor Starrer Animal trailer out).

ടി സീരീസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ 22 ലക്ഷത്തിലേറെ കാഴ്‌ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. തെന്നിന്ത്യൻ - ബോളിവുഡ് സിനിമാസ്വാദകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'ആനിമൽ'.

സന്ദീപ് റെഡ്ഡി വംഗയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാഴ്‌ചക്കാരുടെ ആവേശം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ട്രെയിലർ. ഉഗ്രവും പ്രതികാരം നിറഞ്ഞതുമായ ഗ്യാങ്‌സ്റ്ററായാണ് ഈ ചിത്രത്തിൽ രൺബീർ പ്രത്യക്ഷപ്പെടുന്നത്. രൺബീർ ഇതുവരെ പകർന്നാടിയ സിനിമകളിൽ നിന്നെല്ലാം ഏറെ വേറിട്ടുനിൽക്കുന്നതാണ് 'ആനിമൽ'.

അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുടനീളം ഉണ്ടാകുമെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രതിനായകനായാണ് ബോബി ഡിയോൾ വേഷമിടുക. ട്രെയിലറിന്‍റെ അവസാന ഭാഗത്തെ ബോബി ഡിയോളിന്‍റെ സ്‌ക്രീൻ പ്രസൻസ് കാണികളുടെ ആവേശവും ഉദ്വേഗവും ഇരട്ടിയാക്കുന്നുണ്ട്.

പൂർണമായും ഒരു ആക്ഷൻ ത്രില്ലർ തന്നെയാകും 'ആനിമൽ' എന്നും ട്രെയിലർ അടിവരയിടുന്നു. ഹർഷവർദ്ധൻ രാമേശ്വർ ഒരുക്കിയ പശ്ചാത്തല സംഗീതം തീവ്രത വർധിപ്പിക്കുന്നു. രശ്‌മിക മന്ദാനയും ട്രെയിലറിൽ തിളങ്ങുന്നുണ്ട്.

'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന 'ആനിമൽ' പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗാനങ്ങളും ടീസറുകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഡിസംബര്‍ ഒന്നിന് 'ആനിമൽ' തിയേറ്ററുകളിൽ എത്തും

നിലവിൽ സിനിമയുടെ പ്രൊമോഷൻ പരിപാടികളുമായി സജീവമാണ് താരങ്ങളും അണിയറ പ്രവർത്തകരും. ടി- സീരീസിന്‍റെ ബാനറിൽ ഭൂഷൺ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

അടുത്തിടെ പ്രൊമോഷന്‍റെ ഭാഗമായി 'ആനിമലി'ന്‍റെ ടീസർ ദുബായിലെ ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു (Ranbir Kapoor's 'Animal' Teaser Screened at Burj Khalifa). പ്രത്യേക ലേസര്‍ ഷോയിലൂടെയാണ് ടീസർ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. രൺബീര്‍ കപൂറും ബോബി ഡിയോളും നിര്‍മാതാവ് ഭൂഷണ്‍ കുമാറും ചടങ്ങിന് സാക്ഷികളാവാൻ അവിടെ എത്തിച്ചേർന്നിരുന്നു.

READ ALSO:കാത്തിരിപ്പ് അവസാനിച്ചു ; രൺബീറിന്‍റെ 'അനിമൽ' ട്രെയിലർ ഉടൻ പ്രേക്ഷകരിലേക്ക്, റിലീസ് തീയതി പുറത്ത്

ഒന്‍പത് സംഗീത സംവിധായകര്‍ ആണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതും 'ആനിമലി'ന്‍റെ പ്രത്യേകതയാണ്. പ്രീതം, ഹര്‍ഷവര്‍ദ്ധൻ, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവരാണ് ആനിമലിനായി ഗാനങ്ങൾ ഒരുക്കിയത്.

ABOUT THE AUTHOR

...view details