മുംബൈ : പ്രമുഖ താരം രണ്‍ധീര്‍ കപൂറിന് ഡിമെന്‍ഷ്യയെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടനും അനന്തരവനുമായ രണ്‍ബീര്‍ കപൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ പിതാവ് ഋഷി കപൂറിന്‍റെ അവസാന ചിത്രം 'ഷര്‍മാജി നംകീന്‍' കണ്ട ശേഷം അമ്മാവന്‍ രണ്‍ധീര്‍ കപൂര്‍, അദ്ദേഹത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.
Randhir Kapoor has dementia : രണ്‍ധീര്‍ കപൂര്‍ ഇപ്പോള്‍ ഡിമെന്‍ഷ്യയുടെ ആദ്യ സ്‌റ്റേജിലാണ്. 'അച്ഛനോട് പറയൂ, ഋഷി കപൂര്‍ ചിത്രത്തില്‍ അത്‌ഭുത പ്രകടനം കാഴ്‌ചവച്ചെന്ന്. എവിടെയാണ് ഋഷി കപൂര്‍. അദ്ദേഹത്തെ വിളിക്ക്' - രണ്‍ധീര്‍ കപൂര്‍ പറഞ്ഞതായി രണ്‍ബീര്‍ കപൂര്‍ വിശദീകരിച്ചു.
സഹോദരങ്ങളായ ഋഷി കപൂറിന്‍റെയും രാജീവ് കപൂറിന്‍റെയും മരണ ശേഷം അമ്മാവന്‍റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. അവരുടെ മരണം തന്‍റെ ജീവിതത്തില്‍ അവശേഷിപ്പിച്ച ശൂന്യയതയെ കുറിച്ച് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ടെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ക്യാന്‍സറുമായുള്ള രണ്ട് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 2000 ഏപ്രില്‍ 30നാണ് ഋഷി കപൂര്‍ അന്തരിച്ചത്.
Randhir Kapoor about Rishi Kapoor: 'തന്‍റെ ജീവിതത്തിലെ വളരെ ദു:ഖകരമായ സമയമായിരുന്നു കഴിഞ്ഞ വര്‍ഷം. കഴിഞ്ഞ 10 മാസത്തിനുള്ളില്‍, എനിക്കെന്‍റെ രണ്ട് പ്രിയ സഹോദരങ്ങളായ ചിന്തു (ഋഷി കപൂര്‍), ചിമ്പു (രാജീവ് കപൂര്‍) എന്നിവരെ നഷ്‌ടമായി. കൂടാതെ എനിക്കെന്‍റ അമ്മ (കൃഷ്‌ണ കപൂര്‍) യെയും സഹോദരി (ഋതു നന്ദ) യെയും കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ നഷ്‌ടപ്പെട്ടു.'