Ranbir Kapoor movie Shamshera: രണ്‍ബീര്‍ കപൂറിന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഷംഷേര'. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന് വാനേളമായിരുന്നു പ്രതീക്ഷ. എന്നാല്‍ സിനിമയുടെ ബോക്‌സ് ഓഫിസ് കലക്ഷന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. 150 കോടി ബഡ്‌ജറ്റിലായി ഒരുങ്ങിയ സിനിമയുടെ ആദ്യ ദിന ബോക്‌സ് ഓഫിസ് കലക്ഷന്‍ 10.30 കോടി രൂപ മാത്രമായിരുന്നു.
Shamshera OTT release: ജൂലൈ 22ന് തിയേറ്റര്‍ റിലീസായെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'ഷംഷേര' സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആരവങ്ങളൊന്നുമില്ലാതെ റിലീസ് തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് തുടങ്ങിയത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. പ്രധാനമായും ഹിന്ദിയിലൊരുങ്ങിയ ചിത്രം തമിഴ്, തെലുഗു എന്നീ ഭാഷകളിലായാണ് തിയേറ്ററുകളിലും റിലീസ് ചെയ്‌തത്.
Shamshera theme: സാങ്കൽപ്പിക നഗരമായ കാസയിൽ നടന്ന കഥയാണ് 'ഷംഷേര' പറഞ്ഞത്. ശുദ്ധ് സിങ് എന്ന ക്രൂരനായ സ്വേച്ഛാധിപതിയാൽ തടവിലാക്കപ്പെടുകയും, അടിമയാക്കപ്പെടുകയും ചെയ്യുന്ന ഒരു ഗോത്രത്തിന്‍റെ കഥയാണ് ചിത്രം. തന്‍റെ ഗോത്രത്തിന്‍റെ സ്വാതന്ത്ര്യത്തിനും അന്തസിനും വേണ്ടി നിരന്തരം പോരാടുന്ന വ്യക്തിയുടെ കഥ പറയുന്ന സിനിമ കൂടിയായിരുന്നു ഇത്.
Ranbir Kapoor played double role in Shamshera: കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തിലെത്തിയ രണ്‍ബീറിന്‍റെ ഒരു കഥാപാത്രത്തിന് കൊള്ളക്കാരന്‍റെ വേഷമായിരുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി വ്യത്യസ്‌ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തിയത്. വാണി കപൂര്‍ ആയിരുന്നു രണ്‍ബീറിന്‍റെ നായിക.