Shamshera trailer launch: രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രം ഷംഷേരയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. രണ്‍ബീര്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി ഷംഷേരയുടെ ട്രെയ്‌ലര്‍ എത്തി. മുംബൈയിലെ ഒരു പ്രീമിയം മള്‍ട്ടിപ്ലക്‌സിലാണ് 'ഷംഷേര' ട്രെയ്‌ലര്‍ അനാച്ഛാദനം ചെയ്‌തത്. ചിത്രത്തിലെ പ്രധാന താരങ്ങളായ രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത്, വാണി കപൂര്‍, സംവിധായകന്‍ കരണ്‍ മല്‍ഹോത്ര എന്നിവര്‍ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുത്തു. നിരവധി ഫാന്‍സ് ക്ലബ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.
Ranbir Kapoor meets with accident: അല്‍പം വൈകിയാണ് ട്രെയ്‌ലര്‍ ലോഞ്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പതിവ് പോലെ താരങ്ങള്‍ എത്താന്‍ വൈകിയതിനാലാണ് ചടങ്ങ് വൈകിപ്പോയതെന്നാണ് പലരും കരുതിയത്. എന്നാല്‍ വാസ്‌തവം മറ്റൊന്നായിരുന്നു. രണ്‍ബീര്‍ കപൂറിനെ സ്‌റ്റേജിലേയ്‌ക്ക് സ്വാഗതം ചെയ്‌ത ഉടന്‍, താന്‍ വളരെ കൃത്യസമയത്ത് തന്നെ എത്തിയിരുന്നുവെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു മണ്ടത്തരവും ചെറിയൊരു അപകടവും കാരണം വൈകിപ്പോയെന്നും താരം പറഞ്ഞു.
Ranbir Kapoor about his car accident: 'ഞാൻ സാധാരണഗതിയില്‍ ഞാന്‍ വളരെ കൃത്യനിഷ്‌ഠയാണ്. എന്നാല്‍ ഇന്ന് എന്‍റെ ഡ്രൈവർ എന്നെ ഇൻഫിനിറ്റി മാൾ 2 ലേക്ക് (ഇനോർബിറ്റ് മാളിന് പകരം) കൊണ്ടുപോയി. ഞങ്ങൾ ബേസ്‌മെന്‍റിലെ ആളുകളെ തിരയുകയായിരുന്നു. പക്ഷേ ആരേയും കണ്ടില്ല. (അങ്ങനെയാണ് തെറ്റായ സ്ഥലമാണെന്ന് ഞങ്ങൾ മനസ്സിലാക്കിയത്).